
ന്യൂയോര്‍ക്ക്: ഇന്‍സ്റ്റാഗ്രാമിന്റെ പിഴവ് കണ്ടെത്തിയ പത്തു വയസ്സുകാരന് മാതൃസ്ഥാപനമായ ഫെയ്സ്ബുക്കില്‍ നിന്ന് 10,000 ഡോളര്‍ സമ്മാനം. ഫിന്‍ലാന്റില്‍ നിന്നുള്ള ജാനി എന്ന കുട്ടിയാണ് സോഷ്യല്‍മീഡിയ ഭീമനെ ഞെട്ടിച്ചത്.
ആരു ഷെയര്‍ ചെയ്ത പോസ്റ്റും തനിക്കു ഡിലീറ്റ് ചെയ്യാനാവുമെന്നാണ് ജാനി തെളിയിച്ചു കൊടുത്തത്. ഈ പ്രവര്‍ത്തനം മെയില്‍ വഴി ഫെയ്സ്ബുക്കിന് അയച്ചുകൊടുക്കുകയും ചെയ്തു. ഇതംഗീകരിച്ച ഫെയ്സ്ബുക്ക് അധികൃതര്‍ കുട്ടിക്ക് സമ്മാനം വാഗ്ദാനം ചെയ്യുകയായിരുന്നു.
സുരക്ഷാ ഗവേഷകനാവണമെന്നാണ് ഈ ഫിന്നിഷ് കുട്ടിയുടെ ആഗ്രഹം. പുതിയ ബൈക്ക് വാങ്ങാനും രണ്ടു സഹോദരങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ വാങ്ങിക്കൊടുക്കാനും സമ്മാനത്തുക ഉപയോഗിക്കുമെന്നു ജാനി പറഞ്ഞു.