
ബാലസോര്‍ (ഒഡീഷ): ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ശബ്ദാതിവേഗ ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. രാജ്യത്തിനുള്ളിലേക്ക് എവിടെനിന്നുമെത്തുന്ന മിസൈലുകളെ നശിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഇത്.
ഇന്നലെ ഒഡീഷന് തീരത്തെ ബാലസോറിലാണ് പരീക്ഷണം നടന്നതെന്ന് ഡി.ആര്.ഡി.ഒ പത്രക്കുറിപ്പില്‍ അറിയിച്ചു. അബ്ദുല്‍ കലാം അയലണ്ട് എന്ന വീലര്‍ അയലണ്ടിലാണ് മിസൈല്‍ വിന്യസിച്ചത്.
ഏഴര മീറ്റര്‍ നീളമുള്ള മിസൈലില്‍ ഹൈ ടെക് കംപ്യൂട്ടറും ഇലക്ട്രോ മെക്കാനിക്കല്‍ ആക്ടിവേറ്ററും ഘടിപ്പിച്ചിട്ടുള്ളതായി ഡി.ആര്.ഡി.ഒ അറിയിച്ചു.