കൊൽക്കത്ത
രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യ- ബംഗ്ലാദേശ് ട്രെയിൻ സർവിസ് പുനരാരംഭിച്ചു. കൊവിഡിനെ തുടർന്നാണ് ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള ബന്ധൻ എക്‌സ്പ്രസ് സർവിസ് നിർത്തിവച്ചത്. കൊൽക്കത്ത സ്റ്റേഷനിൽ നിന്ന് ഖുൽന വരെയാണ് കിഴക്കൻ റെയിൽവേ സർവിസ് നടത്തുന്നത്.
കൊൽക്കത്തക്കും ധാക്കക്കും ഇടയിൽ മൈത്രി എക്‌സ്പ്രസും സർവിസ് തുടങ്ങിയിട്ടുണ്ട്. 2020 മാർച്ചിനുശേഷം ഇന്നലെ ആദ്യമായാണ് ഈ ട്രെയിനും സർവിസ് നടത്തിയത്.
ബന്ധൻ എക്‌സ്പ്രസ് രാവിലെ 7.10ന് കൊൽക്കത്തയിൽ നിന്ന് ഫ്ളാഗ് ഓഫ് ചെയ്‌തെന്ന് കിഴക്കൻ റെയിൽവേ വക്താവ് ഏകലവ്യ ചക്രബർത്തി പറഞ്ഞു.
Comments are closed for this post.