2020 December 01 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇന്ത്യ – ആസ്‌ത്രേലിയ പരമ്പര അഡലെയ്ഡില്‍ നടന്നേക്കും

സിഡ്‌നി: ഇന്ത്യയുടെ ആസ്‌ത്രേലിയന്‍ പരമ്പരയിലെ ആദ്യ മത്സരം അഡലെയ്ഡില്‍ നടക്കാനുള്ള സാധ്യതയേറി. ആദ്യ ടെസ്റ്റ് മത്സരം നടക്കുന്ന അഡ്‌ലെയ്ഡില്‍ കൊറോണ വൈറസ് ബാധ കൂടിയതോടെ സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ആഴ്ചയോടെ അഡലെയ്ഡില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് നേരത്തെ നിശ്ചയിച്ച പ്രകാരം ആദ്യ ടെസ്റ്റ് അഡ്‌ലെയ്ഡില്‍ തന്നെ നടക്കാനുള്ള സാധ്യതയേറിയത്.നേരത്തെ കൊറോണ വൈറസ് ബാധ കൂടിയ സമയത്ത് സിഡ്‌നിയിലോ മെല്‍ബണിലോ മത്സരം നടത്താനുള്ള സാധ്യതയും ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ആലോചിച്ചിരുന്നു. പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം അഡലെയ്ഡില്‍ ഡിസംബര്‍ 17നാണ് ആരംഭിക്കുന്നത്. വിദേശത്ത് ഇന്ത്യ കളിക്കുന്ന ആദ്യ ഡേ നൈറ്റ് ടെസ്റ്റ് എന്ന പ്രേത്യേകതയും ഈ മത്സരത്തിനുണ്ട്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.