2020 December 02 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇന്ത്യ അമേരിക്കയുടെ പ്രധാന പ്രതിരോധ പങ്കാളി: യു.എസ്

യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര്‍ മക്ക്മസ്റ്റര്‍ ഇന്ത്യയില്‍

ന്യൂഡല്‍ഹി: ഇന്ത്യ അമേരിക്കയുടെ പ്രധാന പ്രതിരോധ പങ്കാളിയാണെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര്‍ മക്ക്മസ്റ്റര്‍ പറഞ്ഞു.
ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചര്‍ച്ച നടത്തിയ ശേഷം വ്യക്തമാക്കിയതാണ് ഇക്കാര്യം.
പ്രതിരോധ രംഗത്തും ഭീകരവിരുദ്ധ നീക്കത്തിലും സഹകരണം കൂടുതല്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതായി ന്യൂഡല്‍ഹിയിലെ യു.എസ് എംബസി പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രാദേശികവും ഉഭയകക്ഷിപരവുമായ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായിട്ടുണ്ട്. അഫ്ഗാന്‍, പാകിസ്താന്‍ വിഷയങ്ങളും ചര്‍ച്ച ചെയ്തതായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്.
ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച വൈകിട്ടാണ് മക്ക്മസ്റ്റര്‍ ഇന്ത്യയിലെത്തിയത്.
പാകിസ്താനിലെത്തി പ്രധാനമന്ത്രി നവാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം രാജ്യത്തെത്തിയത്.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.