2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇന്ത്യയില്‍ എക്‌സ്പ്രസ് വൈഫൈയുമായി ഫെയ്‌സ് ബുക്ക്

ചുരുട്ടിപ്പിടിച്ച വയറുകളുമായി വീട്ടിലേക്ക് വന്നുകേറുന്ന ആ പഴയ കേബിളുകാരന്റെ സേവനം അവസാനിപ്പിച്ചത് സെറ്റര്‍ബോക്‌സുകളാണ്. സെറ്റര്‍ ബോക്‌സുകള്‍ക്കും വിടപറയാന്‍ അധിക കാലമില്ലെന്ന് ഓര്‍മപ്പെടുത്തിക്കൊണ്ട് എക്‌സ്പ്രസ് വൈഫൈയുമായി എത്തുകയാണ് ഫെയിസ്ബുക്ക്. കൂട്ടാളിയായി എയര്‍ട്ടെല്ലുമുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ എയര്‍ട്ടെല്‍ എഴുനൂറോളം ഹോട്ട്‌സ്‌പോട്ടുകള്‍ നല്‍കും.

പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന റൂട്ടറുകള്‍ വഴി ഒരേസമയം വിവിധ ഫ്രീക്വന്‍സിയിലുള്ള സിഗ്നലുകള്‍ കൈമാറാനാകുമെന്നും അതുവഴി ടെലിവിഷന്‍, ഇന്റര്‍നെറ്റ് സിഗ്നലുകള്‍ എകോപിപ്പിക്കാമെന്നും ഫെയിസ്ബുക്ക് ഏഷ്യാപസഫിക് റീജിയണ്‍ സാങ്കേതിക വിഭാഗം തലവന്‍ മുനീഷ് സെത് അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ ഉത്തരാഘഡ്, ഗുജറാത്ത്, രാജസ്ഥാന്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളിലാണ് എക്‌സ്പ്രസ് വൈഫൈ വരുന്നത്. ഈ പരീക്ഷണത്തിന്റെ വിജയത്തിനനുസരിച്ച് രാജ്യത്താകമാനം വ്യാപിപ്പിക്കാനാണ് ഫെയിസ്ബുക്കിന്റെ തീരുമാനമെന്നും 20,000 ഹോട്‌സ്‌പോട്ടുകള്‍ ഇതിനായി എയര്‍ടെല്‍ നല്‍കുമെന്നും ഫെയ്‌സ്ബുക്ക് അറിയിച്ചു. നിലവില്‍ ഇന്ത്യോനേഷ്യ, താന്‍സാനിയ, കെനിയ, നൈജീരിയ എന്നീ രാജ്യങ്ങളിലാണ് എക്‌സ്പ്രസ് വൈഫൈ നിലവിലുള്ളത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.