2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇന്ത്യന്‍ സൈന്യത്തെ അവഹേളിച്ച് പോസ്റ്റിടല്‍; യുവാവിനെ ചോദ്യംചെയ്ത് വിട്ടയച്ചു

കോവളം: പാക്കിസ്ഥാനില്‍ കടന്നു തീവ്രവാദികളെ വധിച്ച ഇന്ത്യന്‍ പട്ടാളത്തെ അവഹേളിച്ച് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ട സംഭവത്തില്‍ യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.കമ്മീഷണര്‍ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കാരയ്ക്കാമണ്ഡപം സ്വദേശിയായ യുവാവിനെയാണ് പൊലിസ് കസ്റ്റഡിയിത്തത്.
ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇട്ടത് ഇയാളാണെന്നു തെളിയിക്കുന്ന സൈബര്‍ രേഖകള്‍ ലഭിക്കാനുണ്ടെന്നും അത് ലഭിക്കുന്ന മുറയ്ക്ക് യുവാവിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.
 ഇന്നലെയാണ് ഫെയ്‌സ് ബുക്കിലൂടെ ഇന്ത്യന്‍ സേനയെ അവഹേളിച്ചു കൊണ്ട് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. യുവാവിന്റെ പ്രൊഫല്‍ ചിത്രത്തോടെയുള്ള അക്കൗണ്ടില്‍ നിന്നാണ് പോസ്റ്റ്.പ്രൊഫൈല്‍ ചിത്രത്തില്‍ കണ്ട   കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവാവ് പിടിയിലായത്. വിഴിഞ്ഞം സ്വദേശിയുടെതാണ് കാറെന്നും ഇത് റെന്റ് എ കാര്‍ ആണെന്നും വിഴിഞ്ഞം പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത യുവാവിനെ ഐ.ജി.മനോജ് എബ്രഹാം ഉള്‍പ്പെടെ മണിക്കൂറുകളോളം ചോദ്യം ചെയ്തു.അതേസമയം തന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ടില്‍ കൃത്രിമത്വം കാണിച്ച് മറ്റാരോ തെറ്റായ സന്ദേശം നല്‍കുകയായിരുന്നുവെന്നാണ് യുവാവ് മൊഴി നല്കിയിരിക്കുന്നത്.
ഇതിനെതിരെ നേമം പൊലിസില്‍ ഇയാള്‍ പരാതി നല്‍കിയിരുന്നതായും അന്വേഷണം തീരുന്നത് വരെ യുവാവ് പൊലീസ് നിരക്ഷണത്തിലായിരിക്കുമെന്നും വിഴിഞ്ഞം എസ്.ഐ രതീഷ് പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.