2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇന്ത്യന്‍ ഫുട്‌ബോള്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ(എ.ഐ.എഫ്.എഫ്) 2019-20 സീസണിലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച പുരുഷ താരമായി ദേശീയ ടീമിന്റെ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിനെ തിരഞ്ഞെടുത്തു. മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം ഗോകുലം കേരള എഫ്.സിയുടെ മധ്യനിരതാരം സഞ്ജു യാദവും സ്വന്തമാക്കി.
ഇത് ആദ്യമായാണ് ഗുര്‍പ്രീതിനെ തേടി ഇന്ത്യയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം എത്തുന്നത്. സുബ്രതാ പോളിന് ശേഷം ഈ പുരസ്‌കാരം സ്വന്തമാക്കുന്ന രണ്ടാമത്തെ ഗോള്‍കീപ്പറാണ് സന്ധു. 2009ലാണ് സുബ്രതാ പോള്‍ ഈ അവാര്‍ഡ് ഏറ്റുവാങ്ങിയത്. ഐ.എസ്.എല്‍, ഐ.ലീഗ് ക്ലബ്ബുകളുടെ പരിശീലകരുടെ വോട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ മികച്ച പുരുഷ താരത്തെ തിരഞ്ഞെടുത്തത്. പോയ വര്‍ഷം അര്‍ജുന അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട് ഈ ബംഗളൂരു എഫ്.സി താരം.
ഹരിയാനക്കാരിയായ സഞ്ജു ദേശീയ ടീമിനായി 28 തവണ കളിച്ചിട്ടുണ്ട്. 2016ല്‍ എ.ഐ.എഫ്.എഫിന്റെ എമര്‍ജിങ് താരത്തിനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. ചെന്നൈയിന്‍ താരം അനിരുദ്ധ് ഥാപ്പയാണ് എമര്‍ജിങ് പ്ലെയര്‍. വനിതാ വിഭാഗത്തില്‍ രത്തല്‍ബാലാ ദേവിയാണ് ഈ പുരസ്‌കാരം സ്വന്തമാക്കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.