2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇന്തോനേഷ്യ സ്റ്റേഡിയം ദുരന്തം 6 പേർക്കെതിരേ അന്വേഷണം

ജക്കാർത്ത • ഇന്തോനേഷ്യയിൽ സ്‌റ്റേഡിയത്തിൽ തിക്കിലും തിരക്കിലും 131 പേർ മരിച്ച സംഭവത്തിൽ ആറു പേർക്കെതിരേ അന്വേഷണം.
പൊലിസ് ഓഫിസർമാർ, ഓർഗനൈസർമാർ എന്നിവർക്കെതിരേയാണ് അന്വേഷണം. ഇവർക്കെതിരേ അഞ്ചു വർഷം തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി. മരണത്തിന് കാരണമാകുന്ന അലംഭാവം ഉണ്ടായെന്നാണ് പൊലിസ് പറയുന്നത്. പൊലിസ് കണ്ണീർവാതകം പ്രയോഗിച്ചതാണ് തിക്കും തിരക്കും ഉണ്ടാകാനും നിരവധി പേർ മരിക്കാനും കാരണമായത്.
2000 പൊലിസുകാർ, വിവിധ പൊലിസ് യൂനിറ്റുകൾ, സൈനികർ എന്നിവർ സ്റ്റേഡിയത്തിലുണ്ടായിരുന്നെന്ന് അധികൃതർ പറഞ്ഞു.
അപകടത്തിൽ 320 ലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.