
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപണ്‍ സൂപ്പര്‍ സീരീസിന്റെ വനിതാ ഡബിള്‍സില്‍ ഇന്തോനേഷ്യന്‍ സഖ്യമായ ദ്വിപുജി കുസുമ-റിബ്ക സുഗിയാര്‍ത്തോ ജോഡിയെ വീഴ്ത്തി ഇന്ത്യയുടെ ജ്വാല ഘുട്ട-അശ്വിനി പൊന്നപ്പ സഖ്യം രണ്ടാംറൗണ്ടില്‍ കടന്നു. സ്കോര്‍ 21-7, 20-22, 21-10.
പുരുഷ വിഭാഗത്തില്‍ മനു അത്രി-ബി സുമീത റെഡ്ഡി സഖ്യവും രണ്ടാം റൗണ്ടിലെത്തി. ഫിലിപ്പൈന്‍സിന്റെ പീറ്റര്‍ ഗബ്രിയേല്‍ മഗ്നായെ-ആല്വിന് മൊറാദ സഖ്യത്തെയാണ് ഇവര്‍ വീഴ്ത്തിയത്. സ്കോര്‍ 21-13, 21-16. എന്നാല്‍ സിംഗിള്‍സില്‍ സമീര്‍ വര്‍മ മലേഷ്യയുടെ ലീ ചൂങ് വെയോട് പരാജയപ്പെട്ടു. സ്കോര്‍ 21-11, 21-13.