2022 September 29 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഇനി ഫയർഫോഴ്‌സ് പഠിപ്പിക്കും തൊഴിലധിഷ്ഠിത കോഴ്‌സുകൾ

കേരള ഫയർ ആൻഡ് റെസ്‌ക്യു അക്കാദമിയിൽ തൊഴിലധിഷ്ഠിത സെൽഫ് ഫിനാൻസിങ് കോഴ്‌സുകൾ ആരംഭിക്കുന്നു. നാല് മാസം ദൈർഘ്യമുള്ള അഡ്വാൻസ്ഡ് കോഴ്‌സ് ഓൺ ഫയർ ആൻഡ് സേഫ്റ്റി, ഫീൽഡ് തലത്തിൽ പ്രാവീണ്യം ഉറപ്പാക്കുന്ന രണ്ടു മാസത്തെ ബേസിക് കോഴ്‌സ് ഓൺ ഫയർ ആൻഡ് സേഫ്റ്റി, ബേസിക് കോഴ്‌സ് ഓൺ ഫയർ പ്രിവൻഷൻ എന്നിവയാണ് തൃശൂരിലെ അക്കാദമിയിൽ പഠിപ്പിക്കുക. അടിയന്തര ഘട്ടങ്ങളിൽ സുരക്ഷിതമായ രക്ഷാപ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതാണ് ബേസിക് കോഴ്‌സ് ഓൺ ഫയർ പ്രിവൻഷൻ. ഒരാഴ്ചയാണ് ഇതിന്റെ പഠനകാലാവധി. കോഴ്‌സുകളുടെ സിലബസ് അപേക്ഷകരുടെ ആവശ്യാനുസരണം മാറ്റം വരുത്താവുന്ന തരത്തിലാണ് ക്രമീകരിക്കുക.
സ്ത്രീപുരുഷ ഭേദമന്യേ പൊതുജനങ്ങൾക്കായി ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് 20 വയസ് പൂർത്തിയായ 35 വയസു വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സ്വദേശത്തും വിദേശത്തുമുള്ള വ്യവസായ സ്ഥാപനങ്ങളിൽ ഫയർ ആൻഡ് സേഫ്റ്റി ഓഫിസർ ഉൾപ്പെടെയുള്ള വിവിധ തൊഴിലിന് പ്രാപ്തമാക്കുന്ന നൂതന കോഴ്‌സുകളാണ് അക്കാദമി ആവിഷ്‌കരിച്ചിരിക്കുന്നത്.
എല്ലാ വർഷവും ജനുവരി ആദ്യം പട്ടിക പ്രസിദ്ധീകരിക്കാൻ കഴിയും വിധത്തിലാവും മൂന്നു കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിക്കുക. കോഴ്‌സ് പ്രവേശനത്തെ കുറിച്ചുള്ള വിവരങ്ങൾ fire.kerala.gov.in ൽ പ്രസിദ്ധീകരിക്കും. സർട്ടിഫിക്കറ്റ് കോഴ്‌സുകളായ ആഡ്വാൻസ്ഡ് കോഴ്‌സ് ഓൺ ഫയർ ആൻഡ് സേഫ്റ്റി, ബേസിക് കോഴ്‌സ് ഓൺ ഫയർ ആൻഡ് സേഫ്റ്റി എന്നിവയ്ക്ക് പ്ലസ്ടു, വി.എച്ച്.എസ്.സി, തത്തുല്യ യോഗ്യതയുണ്ടായിരിക്കണം. ബേസിക് കോഴ്‌സ് ഓൺ ഫയർ പ്രിവൻഷന് ഏഴാം ക്ലാസിൽ കുറയാത്ത വിദ്യാഭ്യാസ യോഗ്യത വേണം.
മെഡിക്കൽ, ഫിസിക്കൽ യോഗ്യതകൾ തെളിയിക്കുന്ന സർട്ടഫിക്കറ്റുകൾ, സ്വയം സാക്ഷ്യപത്രം എന്നിവ അപേക്ഷയ്‌ക്കൊപ്പം അയയ്ക്കണം. അപേക്ഷകർ ശാരീരിക യോഗ്യതാ പരീക്ഷ പാസാകണം. പ്രവേശനം ലഭിക്കുന്നവർ അക്കാദമിയിൽ താമസിച്ച് പരിശീലനം നേടണം. കോഴ്‌സ് പരിശീലനവും പരീക്ഷയും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഫയർ ആൻഡ് റെസ്‌ക്യു വകുപ്പ് സർട്ടിഫിക്കറ്റ് നൽകും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.