
സാന്‍ഫ്രാന്‍സിസ്കോ: ലോകത്തെ മുന്‍നിര ഓണ്‍ലൈന്‍ സര്‍വീസ് ആയ യൂബര്‍ സ്വന്തമായി റോഡ് മാപ്പുണ്ടാക്കാന്‍ ഒരുങ്ങുന്നു. നിലവില്‍ ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചാണ് യൂബര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനായി 50 കോടി ഡോളറിന്റെ നിക്ഷേപിക്കാനാണ് യൂബര്‍ തയ്യാറെടുക്കുന്നത്.
ഗൂഗിള്‍ മാപ്പില്‍ കൃത്യതയോടെ രേഖപ്പെടാത്ത ഇടങ്ങള്‍ കൂടി തങ്ങളുടെ മാപ്പില്‍ ഉള്‍പ്പെടുത്തുകയാണ് യൂബറിന്റെ ലക്ഷ്യം. ഈ പദ്ധതിക്ക് മുന്നോടിയായി അമേരിക്കയില്‍ തങ്ങളുടേതായ മാപ്പാണ് യൂബര്‍ ഉപയോഗിച്ചു വരുന്നത്. മെക്സികോ നഗരത്തിലും ഇത് പ്രാവര്‍ത്തികമാക്കാനുള്ള ഒരുക്കത്തിലാണിവര്‍.
ഇതിലൂടെ ഭാവിയില്‍ ഡ്രൈവറില്ലാ കാറുകള്‍ നിരത്തില്‍ ഇറക്കുകയുമാണ് മാപ്പുണ്ടാക്കുന്നതിലൂടെ യൂബര്‍ ലക്ഷ്യമിടുന്നത്.
നിലവില്‍ അറുപതില്‍ അധികം രാജ്യങ്ങളില്‍ യൂബര്‍ സര്‍വീസുണ്ട്.