2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇനി കോഹ്‌ലി നയിക്കട്ടെ; ധോണി ആസ്വദിക്കട്ടെ: രവി ശാസ്ത്രി

ന്യൂഡല്‍ഹി: വിരാട് കോഹ്‌ലിയെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റുകളിലും നായകനായി നിയമിക്കുന്നതിനെ കുറിച്ചു ചിന്തിക്കാന്‍ സമയമായെന്ന് മുന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രി. താന്‍ ഇന്ത്യന്‍ ടീം സെലക്ടിങ് പാനലിന്റെ ചെയര്‍മാനായിരുന്നെങ്കില്‍ കോഹ്‌ലിയെ നായകനായി ധോണിയെ കളി ആസ്വദിക്കാന്‍ അനുവദിക്കുമായിരുന്നു. 2019 വരെ ഇന്ത്യക്ക് പ്രധാന ടൂര്‍ണമെന്റുകളൊന്നുമില്ല എന്നതിനാല്‍ നായക മാറ്റത്തെക്കുറിച്ചു ചിന്തിക്കാന്‍ ആവശ്യത്തിനു സമയമുണ്ട്. കളിക്കാരനെന്ന നിലയില്‍ ടീമില്‍ തുടരാന്‍ ധോണിക്ക് അര്‍ഹതയുണ്ട്. ഇനിയും ഒട്ടേറെ സംഭാവനകള്‍ ടീം ഇന്ത്യക്ക് നല്‍കാന്‍ അദ്ദേഹത്തിനു സാധിക്കുമെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.