സ്വന്തം ലേഖകൻ
തൃശൂർ
ഈ വർഷത്തെ തൃശൂർ പൂരം മികച്ച നിലയിൽ ആഘോഷിക്കാൻ ഇന്നലെ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു.
കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി പൂരം പരിമിതമായ ചടങ്ങുകളോടെയായിരുന്നു നടന്നിരുന്നത്. വിവിധ വകുപ്പുകൾ പൂരത്തിന്റെ ഭാഗമായി പൂർത്തിയാക്കേണ്ട കാര്യങ്ങളും വെടിക്കെട്ടിന് ഉൾപ്പെടെ അനുമതിയും സമയബന്ധിതമായി നേടി കലക്ടർക്ക് റിപ്പോർട്ട് ചെയ്യണമെന്ന് യോഗം നിർദേശിച്ചു. ഈ മാസം പകുതിയോടെ മന്ത്രിതല യോഗം ചേർന്ന് അന്തിമ തീരുമാനം എടുക്കും.
ഇന്നലെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവന്യൂ മന്ത്രി കെ രാജൻ, പി ബാലചന്ദ്രൻ എം.എൽ.എ, തൃശൂർ മേയർ എം.കെ വർഗീസ്, റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് , ദേവസ്വം പ്രിൻസിപ്പൽ സെകട്ടറി കെ.ആർ ജ്യോതിലാൽ, തൃശൂർ ഡി.ഐ.ജി അക്ബർ, കലക്ടർ ഹരിത വി കുമാർ , തൃശൂർ സിറ്റി പൊലിസ് കമ്മിഷണർ ആദിത്യ കൂടാതെ വിവിധ വകുപ്പുകളുടെയും ഒപ്പം പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികളും പങ്കെടുത്തു.
Comments are closed for this post.