2022 August 12 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഇടുക്കി മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന തുടങ്ങി

ചെറുതോണി: ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘം ഇടുക്കി മെഡിക്കല്‍ കോളജില്‍ പരിശോധന ആരംഭിച്ചു.
ആശുപത്രിയിലെ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനും ആശുപത്രിയുടെയും അക്കാദമിക് ബ്ലോക്കിന്റെയും പരിശോധനയാണ് നടത്തിയത്. ഇടുക്കി മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം അധ്യയനം ആരംഭിക്കുന്നതിന് സര്‍ക്കാര്‍ ഫീസടച്ച് അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയ്‌ക്കെത്തിയത്. ഇതു രണ്ടാം തവണയാണ് പരിശോധനയ്‌ക്കെത്തുന്നത്. ആദ്യപരിശോധനയില്‍ പോരായമയുണ്ടായിരുന്ന സൗകര്യങ്ങള്‍ പരിഹരിച്ച് പൂര്‍ത്തിയായോ എന്ന് വിലയിരുത്താനാണ് ഐ.എം സി. വീണ്ടും പരിശോധന നടത്തിയത്. കഴിഞ്ഞ മാസം മെഡിക്കല്‍കോളജിലെ അക്കാദമിക്ക് ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തിയിരുന്നു. അവശ്യത്തിന് ഡോക്‌ടേഴ്‌സിനെയും മറ്റ് ജീവനക്കാരെയും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. ആശുപത്രി സമുച്ചയത്തിന്റെ ഒരു ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഈ സാഹചര്യത്തില്‍ അനുകൂലമായ റിപ്പോര്‍ട്ട് ഐ.എം.സിയുടെ ഭാഗത്തു നിന്നും ഉണ്ടാവുമെന്നാണ് കരുതുന്നത്. പരശോധന ഇന്നും തുടരും. ഇതിന് ശേഷമേ റിപ്പോര്‍ട്ട് നല്‍കുകയുള്ളൂ.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.