
കോതമംഗലം: ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ അന്തിമ പോളിങ് ശതമാനം 76.26. ആകെയുള്ള എഴു നിയമസഭ നിയോജക മണ്ഡലങ്ങളില്‍ നിന്നായി 9,17,563 പേര് സമ്മതിദാനവകാശം വിനിയോഗിച്ചു. ആകെ 12,03,258 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉള്ളത്. വോട്ട് രേഖപ്പെടുത്തിയതില്‍ 4,66,020 പുരുഷന്മാരും 4,51,542 സ്ത്രീകളും ഉള്‍പ്പെടുന്നു. മൂവാറ്റുപുഴ മണ്ഡലത്തില്‍ 77.84 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തി. ഇതില്‍ 69,263 സ്ത്രീകളും 70,641 പുരുഷന്മാരും ഉള്‍പ്പെടുന്നു.
1കോതമംഗലം മണ്ഡലത്തില്‍ 79.84 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തി. ഇതില്‍ 63,571 സ്ത്രീകളും 65,634 പുരുഷന്മാരും ഉള്‍പ്പെടുന്നു. ദേവികുളം മണ്ഡലത്തില്‍ 70.87 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തി. ഇതില്‍ 58,389 സ്ത്രീകളും 61,250 പുരുഷന്മാരും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടുന്നു. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ 79.11 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തി. ഇതില്‍ 63,131 സ്ത്രീകളും 64,234 പുരുഷന്മാരും ഉള്‍പ്പെടുന്നു. തൊടുപുഴ മണ്ഡലത്തില്‍ 75.6 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തി. ഇതില്‍ 67,914 സ്ത്രീകളും 71,095 പുരുഷന്മാരും ഉള്‍പ്പെടുന്നു. ഇടുക്കി മണ്ഡലത്തില്‍ 74.24 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തി. ഇതില്‍ 66,336 സ്ത്രീകളും 68,198 പുരുഷന്മാരും ഉള്‍പ്പെടുന്നു. പീരുമേട് മണ്ഡലത്തില്‍ 76.68 ശതമാനം വോട്ടുകളും രേഖപ്പെടുത്തി. ഇതില്‍ 62,938 സ്ത്രീകളും 64,968 പുരുഷന്മാരും ഉള്‍പ്പെടുന്നു.
അവലോകന യോഗം ചേര്‍ന്നു
ഇടുക്കി മണ്ഡലം വോട്ടെടുപ്പ് നടപടി ക്രമങ്ങള്‍ വിലയിരുത്തുന്നതിന് തെരഞ്ഞെടുപ്പ് നിരീക്ഷക ഗരിമ ഗുപ്തയുടെ നേതൃത്വത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രമായ പൈനാവ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ അവലോകന യോഗം ചേര്‍ന്നു. തെരഞ്ഞെടുപ്പ് പൊലിസ് നിരീക്ഷകന് മാന്‍സിങ് ഐ.പി.എസ്, ജില്ലാ വരണാധികാരിയും ജില്ലാ കലക്ടറുമായ എച്ച്. ദിനേശന്, എ.ഡി.എം അനില്‍ ഉമ്മന്‍, ദേവികുളം സബ് കലക്ടര്‍ ഡോ. രേണു രാജ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ജോസ് ജോര്‍ജ്, ആര്.ഡി.ഒ എം.പി വിനോദ്, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ ഏഴ് മണ്ഡലങ്ങളിലെ ബൂത്തുകളില്‍ നിന്നും എത്തിച്ച ഇലക്ട്രോണിക് വോട്ടങ് യന്ത്രങ്ങളും വി.വി പാറ്റ് മെഷീനുകളും ഏഴ് സ്ട്രോങ്ങ് റൂമുകളിലായി സുരക്ഷിതമാക്കി.
അതതു മണ്ഡലങ്ങളിലെ എ.ആര്.ഓമാരുടെ പക്കല്‍ നിന്നും എ.എസ്.പി മുഹമ്മദ് ഷാഫി ചുമതല ഏറ്റെടുത്തു. തിരഞ്ഞെടുപ്പ് നിരീക്ഷകരായ ഗരിമ ഗുപ്ത, മാന്‍ സിംഗ് എന്നിവരുടെ നേതൃത്വത്തില്‍ സ്ട്രോങ്ങ് റൂമുകള്‍ മുദ്രവച്ചു. ജില്ലാ വരണാധികാരിയും ജില്ലാ കലക്ടറുമായ എച്ച്. ദിനേശന്, എ.ഡി.എം അനില്‍ ഉമ്മന്‍, ദേവികുളം സബ് കലക്ടര്‍ ഡോ. രേണു രാജ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ജോസ് ജോര്‍ജ്, തുടങ്ങിയവര്‍ പങ്കെടുത്തു.