2020 December 04 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇഗ്‌നോ: ഡിസംബറിലെ പരീക്ഷ മാറ്റി

 

ഡിസംബറിലെ അവസാന വര്‍ഷ പരീക്ഷ ഫെബ്രുവരിയിലേക്ക് മാറ്റി ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ). പുതിയ തിയതി പ്രകാരം ഫെബ്രുവരി ആദ്യവാരമാകും പരീക്ഷ. പരീക്ഷയ്ക്കായുള്ള അപേക്ഷാഫോമും അസൈന്‍മെന്റുകളും സമര്‍പ്പിക്കാനുള്ള തിയതി ഡിസംബര്‍ 15 വരെ നീട്ടിയിട്ടുണ്ട്.
ജൂണിലെ അവസാന വര്‍ഷ പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടും പരീക്ഷയെഴുതാന്‍ സാധിക്കാതിരുന്ന വിദ്യാര്‍ഥികള്‍ക്കും ഫെബ്രുവരിയില്‍ നടക്കുന്ന പരീക്ഷയെഴുതാം. ഇതിനു പുറമേ ജൂണിലെ പരീക്ഷയെഴുതാന്‍ കഴിയാതിരുന്നവര്‍ക്കും 2020 ഡിസംബറോടെ രജിസ്‌ട്രേഷന്‍ കാലാവധി അവസാനിക്കുന്നവര്‍ക്കും 2021 ജൂണ്‍വരെ സമയം നല്‍കുമെന്നും ഇഗ്‌നോ ഔദ്യോഗിക വിജ്ഞാപനത്തില്‍ അറിയിച്ചു.
ജൂണിലെ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ 150 രൂപ നല്‍കി രജിസ്‌ട്രേഷന്‍ നടത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ignou.ac.in.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.