
ബ്രൈറ്റണ്: ഇംഗ്ലീഷ് ലീഗ് കപ്പില്‍ തകര്‍പ്പന്‍ ജയത്തോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡും എവര്‍ട്ടനും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബ്രൈറ്റണെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ബ്രൈറ്റണിന്റെ തട്ടകത്തിലായിരുന്നു മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ആവേശ ജയം. പ്രീമിയര്‍ ലീഗില്‍ പ്രതീക്ഷിച്ച തുടക്കം ലഭിക്കാതിരുന്ന യുനൈറ്റഡ് 4-2-3-1 ഫോര്‍മേഷനിലാണ് ഇറങ്ങിയത്. 3-4-2-1 എന്ന ഫോര്‍മേഷനില്‍ ബ്രൈറ്റണും കളത്തിലിറങ്ങി. ആദ്യ പകുതിയില്‍ യുനൈറ്റഡിനെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ബ്രൈറ്റണ് സാധിച്ചു.
എന്നാല്‍ 44ാം മിനുട്ടില്‍ യുനൈറ്റഡ് ലീഡ് സ്വന്തമാക്കി. യുവാന്‍ മാറ്റയുടെ ഫ്രീകിക്കിനെ സ്കോട്ട് മക്ടോമിനെ മനോഹര ഹെഡ്ഡറിലൂടെ വലയിലാക്കി. ആദ്യ പകുതിയില്‍ ഇറക്കാതിരുന്ന റാഷ്ഫോര്‍ഡും പോള്‍ പോഗ്ബയും രണ്ട@ാം പകുതിയില്‍ കളത്തിലെത്തിയതോടെ യുനൈറ്റഡ് കൂടുതല്‍ കരുത്താര്‍ജിച്ചു.
73ാം മിനുട്ടില്‍ വാന്‍ഡി ബീക്കിന്റെ അസിസ്റ്റില്‍ യുവാന്‍ മാറ്റ യുനൈറ്റഡിന്റെ ലീഡുയര്‍ത്തി. 80ാം മിനുട്ടില്‍ ലഭിച്ച ഫ്രീകിക്കിനെ നേരിട്ട് പോസ്റ്റിലെത്തിച്ച് പോള്‍ പോഗ്ബ യുനൈറ്റഡിന് മൂന്നാം ഗോള്‍ സമ്മാനിച്ചു.
മറ്റൊരു പ്രീ ക്വാര്‍ട്ടറില്‍ വെസ്റ്റ്ഹാമിനെ 4-1ന് തോല്‍പ്പിച്ചാണ് എവര്‍ട്ടനിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. ലിവര്‍പൂളില്‍ നടന്ന മത്സരത്തില്‍ 11ാം മിനുട്ടില്‍ എവര്ട്ടന് ലീഡെടുത്തു. ഡൊമിനിക് കാല്‍വെര്‍ട്ട് ലെവിനാണ് എവര്ട്ടന് ലീഡ് സമ്മാനിച്ചത്. ആദ്യ പകുതിയില്‍ ഈ ഒരു ഗോള്‍ മാത്രമാണ് പിറന്നത്. രണ്ട@ാം പകുതിയുടെ തുടക്കം തന്നെ വെസ്റ്റ്ഹാം ഗോള്‍മടക്കി. ആന്‍ഡേഴ്സണിന്റെ അസിസ്റ്റില്‍ റോബര്‍ട്ട് സ്നോഡ്ഗ്രാസാണ് വെസ്റ്റ്ഹാമിനുവേ@ണ്ടി വലകുലുക്കിയത്. മത്സരം സമനിലയിലേക്കെത്തിയതോടെ പൊരുതിക്കളിച്ച എവര്ട്ടണ് പിന്നീട് ഒരവസരവും വെസ്റ്റ്ഹാമിന് നല്‍കിയില്ല.
56ാം മിനുട്ടില്‍ ഹാമിഷ് റോഡ്രിഗസിന്റെ അസിസ്റ്റില്‍ റിച്ചാര്ലിസണ് എവര്ട്ടന് ര@ണ്ടാം ഗോള്‍ സമ്മാനിച്ചു.
78ാം മിനുട്ടിലും 84ാം മിനുട്ടിലും വലകുലുക്കി ഹാട്രിക്കോടെ ഡൊമിനിക് കാല്‍വര്‍ട്ട് ലെവിന്‍ എവര്ട്ടണ് ക്വാര്‍ട്ടര്‍ ടിക്കറ്റ് നല്‍കുകയായിരുന്നു.