
കോഴിക്കോട്
മുസ്ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എൻ.എ ഖാദർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് തെറ്റാണെന്ന് മുസ് ലിം ലീഗ് നിയമസഭാകക്ഷി ഉപനേതാവ് ഡോ. എം.കെ മുനീർ. പാർട്ടി ഉന്നതാധികാര സമിതിയുടെ അനുമതിയില്ലാതെയാണ് പങ്കെടുത്തത്. ഖാദറിൽനിന്ന് വിശദീകരണം തേടിയ ശേഷം തുടർനടപടികൾ ചർച്ച ചെയ്യുമെന്നും മുനീർ പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട്ട് കേസരി പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സ്നേഹബോധി സാംസ്കാരിക സമ്മേളനത്തിലാണ് ഖാദർ പങ്കെടുത്തത്.
അതേസമയം, ദേശീയ വീക്ഷണമുള്ള ദേശസ്നേഹിയായ വ്യക്തി എന്ന നിലയിലാണ് കെ.എൻ.എ ഖാദറിനെ ക്ഷണിച്ചതെന്ന് ആർ.എസ്.എസ് സംസ്ഥാന സഹപ്രചാർ പ്രമുഖും കേസരി പത്രാധിപരകുമായ ഡോ. എൻ.ആർ മധു പറഞ്ഞു.
ലീഗ് പുറത്താക്കിയാൽ ജീവിക്കാൻ പറ്റാത്ത സാഹചര്യം കെ.എൻ.എ ഖാദറിന് ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.