
സിഡ്നി: ആസ്ത്രേലിയയില്‍ ഇസ്്ലാംവിരുദ്ധ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലിസ് കുരുമുളക് സ്പ്രേ പ്രയോഗിച്ചു. ഇസ്ലാംവിരുദ്ധരും വംശീയ വിരുദ്ധരും തമ്മിലാണ് മെല്‍ബണ്‍ തെരുവില്‍ ഏറ്റുമുട്ടിയത്. ആസ്ത്രേലിയയിലെ രണ്ടാമത്തെ വലിയ നഗരമാണ് മെല്‍ബണ്‍.
ഏഴു പേരെ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദേശീയ പതാകയുമായാണ് ഇവര്‍ പ്രക്ഷോഭത്തിനെത്തിയത്.
പതാകകെട്ടിയ പൈപ്പ് ഉപയോഗിച്ചായിരുന്നു ആക്രമണം. നേരത്തെ ജര്‍മനിയിലും ഇസ്ലാംവിരുദ്ധ പ്രക്ഷോഭം നടന്നിരുന്നു. യുനൈറ്റഡ് പട്രിയറ്റ് ഫ്രണ്ട് (യു.പി.എഫ്) എന്ന സംഘടനയാണ് ഇസ്ലാംവിരുദ്ധ, അഭയാര്‍ഥി വിരുദ്ധ റാലി സംഘടിപ്പിച്ചത്.
എന്നാല്‍, വിവിധ മത സംസ്കാരങ്ങളാണ് ആസ്്ത്രേലിയയുടെ വൈവിധ്യമെന്നു പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ പറഞ്ഞു. ഈ പ്രത്യേകതയാണ് രാജ്യത്തിന്റെ ശക്തിയെന്നും രാജ്യം ഐക്യത്തോടെ മുന്നോട്ടുപോകുമെന്നും ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Comments are closed for this post.