
വിയന്ന: ആസ്ത്രേലിയന്‍ ചാന്സ്ലര് വാരന്‍ ഫെയ്മാന്‍ രാജിവച്ചു. പ്രിസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടില്‍ തീവ്ര വലതു പക്ഷ വിഭാഗം വിജയിച്ചതോടെയാണ് ഫേയ്മാന് രാജിവച്ചത്. തെരഞ്ഞെടുപ്പിന്റെ ആദ്യ പാദത്തില്‍ 35 ശതമാനത്തോടെ ഫ്രീഡം പാര്‍ട്ടിയുടെ നേര്ബേര്ട്ട് ഹോഫര്‍ വിജയിച്ചുരുന്നു. ഫെയ്മാന്റെ സെന്റര്‍ ലെഫ്റ്റ് സോഷ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കായി മത്സരിച്ച രണ്ടു പേരും മത്സരത്തില്‍ നിന്നു പുറത്തായി. 1945 നുശേഷം ആദ്യമായിട്ടാണ് സെന്റര്‍ ലെഫ്റ്റ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും സെന്റര്‍ റൈറ്റ് ഡെമോക്രാറ്റ്ക് പാര്ട്ടിയുമല്ലാത്ത ഒരു പാര്‍ട്ടിയില്‍ നിന്നും പ്രസിഡന്റ് ഉണ്ടാകാന്‍ പോകുന്നത്.