ബംഗളൂരു: ബംഗളൂരു എഫ്.സിയുടെ മലയാളി താരം ആശിഖ് കുരുണിയന്റെ കവിളെല്ലിന് പൊട്ടല്‍. പരുക്ക് സാരമുള്ളതാണെന്ന് ബംഗളൂരു മാനേജ്‌മെന്റ് സുപ്രഭാതത്തോട് പറഞ്ഞു.
ആവശ്യമായ ചികിത്സകള്‍ നല്‍കിയിട്ടുണ്ടെന്നും ഇപ്പോള്‍ താരം ഗോവയിലെ ആശുപത്രിയില്‍ കഴിയുകയാണെന്നും ബംഗളുരു എഫ്.സി അധികൃതര്‍ പറഞ്ഞു. ഇന്നലെ ഒഡിഷയ്ക്ക് എതിരായ മത്സരത്തിനിടയിലായിരുന്നു ആഷിഖിന് പരുക്കേറ്റത്.
ഒഡീഷ താരം ജെറിയുടെ മുട്ട് ആശിഖിന്റെ മുഖത്ത് ഇടിക്കുകയായിരുന്നു. താരത്തിന്റെ കവിളെല്ലില്‍ രണ്ട് പൊട്ടുകളാണ് ഉള്ളത്. ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് ആഷിഖ്. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ ആശിഖിന്റെ കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാകൂവെന്ന് ബംഗളൂരു എഫ്.സി മാനേജ്‌മെന്റ് സുപ്രഭാതത്തോട് പറഞ്ഞു. സീസണ്‍ മികച്ച ഫോമില്‍ കളിക്കുന്ന ആശിഖിന് പരുക്ക് തിരിച്ചടിയാകും.
Comments are closed for this post.