2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആശുപത്രിക്ക് ഉപകരണങ്ങള്‍ കൈമാറി

പേരാമ്പ്ര: നൊച്ചാട് ഹരിതവേദി ജി.സി.സി റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി നൊച്ചാട് ആയുര്‍വേദ ആശുപത്രിയിലേക്കു വിവിധ ഉപകരണങ്ങള്‍ കൈമാറി. ഉപകരണങ്ങള്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കെ.എസ് മൗലവി ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഡോ. സൂരജിന് കൈമാറി.
ഹരിതവേദി ചെയര്‍മാന്‍ എന്‍.പി അസീസ് അധ്യക്ഷനായി. മെഹ്ജബിന്‍ അലി, രേവതി നന്ദന ദേശഭക്തിഗാനം ആലപിച്ചു. വാര്‍ഡ് മെമ്പര്‍ സനില ചെറുവറ്റ, ടി.കെ ഇബ്രാഹിം, വി.പി.കെ ഇബ്രാഹിം, വി.വി മൊയ്തീന്‍ ഹാജി, പി.കെ.കെ നാസര്‍, ഹംസ മാവിലാട്ട്, പി.കെ.പി റഫീഖ്, വി.പി ബഷീര്‍, പി.എം മുഹമ്മദ്, ഫക്രുദീന്‍ വി.വി, കെ.കെ അബ്ദുല്ല, കണ്‍വീനര്‍ പി.സി മുഹമ്മദ് സിറാജ്, മുനീര്‍ നൊച്ചാട് പ്രസംഗിച്ചു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.