
ഇന്ത്യയുടെ സംസ്കാരവൈവിധ്യവും മതസ്വാതന്ത്ര്യവും നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന കേരളീയര്‍ക്കിടയില്‍ കാവിപുരണ്ട രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണു സംഘിരാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്നത്. ചേര്‍പ്പ് സി.എന്‍.എന്‍ ഗേള്‍സ് സ്കൂളില്‍ വിവിധ മതവിഭാഗത്തില്‍പ്പെടുന്ന വിദ്യാര്ഥികളെക്കൊണ്ടു അധ്യാപകരുടെ പാദപൂജ നടത്തിച്ചിരിക്കുകയാണ്.
മനുഷ്യനെയും മൃഗങ്ങളെയും മറ്റും പൂജിക്കുകയെന്ന നടപടി അംഗീകരിച്ചാലുമില്ലെങ്കിലും തങ്ങള്‍ കല്പ്പിച്ചാല് അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന മുന്നറിയിപ്പാണിത്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കി ലാഭം കൊയ്യാനുള്ള വര്‍ഗീയ അജന്‍ഡയാണ് ഇതിനുപിന്നില്‍.
ഏതു മതത്തില്‍ വിശ്വസിക്കുന്നവനും ആരാധനയ്ക്കും ആശയപ്രചാരണത്തിനുമുള്ള സ്വാതന്ത്ര്യം ഭരണഘടന അംഗീകരിക്കുന്നുണ്ട്. ഹൈന്ദവവിശ്വാസത്തിന്റെ ഭാഗമായ ഗുരുവിന്റെ പാദപൂജ മറ്റു മതവിശ്വാസികളില്‍ അടിച്ചേല്പ്പിക്കുകയെന്നതു ഭരണഘടനാവിരുദ്ധമാണ്. ഈ വിദ്യാലയത്തില്‍ ആര്.എസ്.എസിന്റെ ആയുധപരിശീലനവും നടത്തുന്നുണ്ട്.