2020 December 01 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആഴ്‌സനലിനും ടോട്ടന്‍ഹാമിനും ജയം

 

ലണ്ടന്‍: യൂറോപ്പാ ലീഗിലെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ടോട്ടന്‍ഹാമിന് ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബള്‍ഗേറിയന്‍ ക്ലബായ ലുഡോഗോററ്റ്‌സിനെ 3-1 എന്ന സ്‌കോറിനായണ് ടോട്ടന്‍ ഹാം പരാജയപ്പെടുത്തിയത്. ടോട്ടന്‍ഹാമിന് വേണ്ടി ഹാരി കെയിന്‍ (13), ലൂക്കാസ് മോറ (32) ഗിവാനി സെല്‍സോ (62) എന്നിവരാണ് ഗോള്‍ സ്വന്തമാക്കിയത്. 50ാം മിനുട്ടില്‍ ക്ലഡിയുടെ ആണ് ലുഡോഗോററ്റ്‌സിന് വേണ്ടി ഗോള്‍ സ്വന്തമാക്കിയത്.
മറ്റൊരു മത്സരത്തില്‍ എ.എസ് റോമ എതിരില്ലാത്ത അഞ്ചു ഗോളിന് സി.എഫ്.ആര്‍ ക്ലൂജിനെ പരാജയപ്പെടുത്തി. 2-1 എന്ന സ്‌കോറിന് ഇറ്റാലന്‍ ക്ലബായ നാപോളി റിയേകയെ പരാജയപ്പെടുത്തി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ആഴ്‌സനല്‍ 4-1 എന്ന സ്‌കോറിന് മോള്‍ഡയെ പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളിന് ലെസ്റ്റര്‍ സിറ്റി ബ്രാഗയെ പരാജയപ്പെടുത്തി. ഫ്രഞ്ച് ക്ലബായ ലില്ലെ എതിരില്ലാത്ത മൂന്ന് ഗോളിന് ഇറ്റാലിയന്‍ കരുത്തന്‍മാരായ എ.സി മിലാനെ പരാജയപ്പെടുത്തി. ഏറെ കാലത്തിന് ശേഷമാണ് മിലാന്‍ തോല്‍വി വഴങ്ങുന്നത്. ഈ സീസണില്‍ അപരാജിത കുതിപ്പ് നടത്തുന്ന എ.സി മിലാന്‍ ഇപ്പോള്‍ സീരീ എയില്‍ ഒന്നാം സ്ഥാനത്തുണ്ട്. വിയ്യാറയല്‍ എതിരില്ലാത്ത നാലു ഗോളിന് ടെല്‍ അവീവിനെ പരാജയപ്പെടുത്തി.
ജയം തേടി ബാഴ്‌സലോണ
ബാഴ്‌സലോണ: ചാംപ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍ക്ക് ശേഷം ഇന്ന് മുതല്‍ വീണ്ടും ലീഗ് പോരാട്ടങ്ങള്‍ നടക്കും. ലാലിഗയില്‍ അവസാന മത്സരത്തില്‍ തോറ്റ ബാഴ്‌സലോണ ഇന്ന് ജയം തേടി ഇറങ്ങുന്നുണ്ട്. ഇന്ന് രാത്രി 8.45ന് നടക്കുന്ന മത്സരത്തിതല്‍ റയല്‍ ബെറ്റിസിനെയാണ് ബാഴ്‌സലോണ നേരിടുന്നത്. അവസാന മത്സരത്തിലെ തോല്‍വി കാരണം ബാഴ്‌സലോണ ഇപ്പോള്‍ പട്ടികയില്‍ 12ാം സ്ഥാനത്താണ്. ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രമേ ബാഴ്‌സലോണക്ക് കിരീടപ്പോരാട്ടത്തിനൊപ്പമെത്താന്‍ സാധിക്കു. രാത്രി 11ന് നടക്കുന്ന മത്സരത്തില്‍ സെവിയ്യ ഒസാസുനയെ നേരിടും.
രാത്രി 1.30ന് നടക്കുന്ന മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് കാഡിസിനെ നേരിടും. ആറു മത്സരത്തില്‍ നിന്ന് 14 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് നാലാം സ്ഥാനത്താണിപ്പോള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ഇന്ന് മത്സരങ്ങളുണ്ട്. വൈകീട്ട് ആറു മണിക്ക് നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എവര്‍ട്ടണെ നേരിടും. രാത്രി 8.30ന് ലീഡ്‌സ് യുനൈറ്റഡ് ക്രിസ്റ്റല്‍ പാലസുമായി ഏറ്റുമുട്ടും. രാത്രി 11ന് ചെല്‍സി ഷെഫീല്‍ഡ് യുനൈറ്റഡിനെ നേരിടും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.