വാഷിങ്ടണ്‍: ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന്റെ ഫലമായി ആളോഹരി ആഭ്യന്തര ഉല്പാദനത്തില് 10.3 ശതമാനം ഇടിവുണ്ടായി ഈവര്‍ഷം ഇന്ത്യ ബംഗ്ലാദേശിനു പിന്നിലാകുമെന്ന് ഐ.എം.എഫ് ലോക സാമ്പത്തിക ഔട്ട്ലുക് റിപ്പോര്‍ട്ട്. 2021 മാര്‍ച്ച് 31ഓടെ ഇന്ത്യയുടെ പ്രതിശീര്‍ഷ ആഭ്യന്തര ഉല്‍പ്പാദനം 1,877 ഡോളറായി കുറയുമെന്നാണ് പ്രവചനം. 4.5 ശതമാനം ഇടിവുണ്ടാകുമെന്നായിരുന്നു ജൂണിലെ വിലയിരുത്തല്‍. അതേസമയം അയല്‍രാജ്യമായ ബംഗ്ലാദേശിന്റേത് നാലു ശതമാനം വര്‍ധിച്ച് 1,888 ആയി വര്‍ധിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി വിലയിരുത്തുന്നു.
ആളോഹരി ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെക്കാളും മുകളിലായിരുന്നു മുന്‍ വര്‍ഷങ്ങളില്‍. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് രാജ്യത്തെ വ്യവസായ സ്ഥാപനങ്ങളും വാണിജ്യമേഖലയും അടച്ചിട്ടതോടെ കയറ്റുമതിയിലെ കുതിപ്പ് നിന്നു. ബംഗ്ലാദേശിന്റെ കയറ്റുമതി വര്‍ധിക്കുകയും ചെയ്തു.
ആളോഹരി ആഭ്യന്തര ഉല്‍പ്പാദനത്തില്‍ പാകിസ്താനും നേപ്പാളിനും മുകളിലാണെന്ന് വേണമെങ്കില്‍ ആശ്വസിക്കാം. എന്നാല്‍ ഇക്കാര്യത്തില്‍ ശ്രീലങ്ക, ഭൂട്ടാന്, മാലദ്വീപ് എന്നിവയെല്ലാം ഇന്ത്യക്കു മുകളിലാണ്. ഇന്ത്യയെ അപേക്ഷിച്ച് നേപ്പാള്‍, ഭൂട്ടാന് എന്നിവയുടെ സമ്പദ്വ്യവസ്ഥ ഈ വര്‍ഷം വളര്‍ച്ചയിലാണ്. ഈവര്‍ഷം ഇന്ത്യയുടെ ആളോഹരി ആഭ്യന്തര ഉല്‍പ്പാദനം 9.5 ശതമാനം കുറയുമെന്നായിരുന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രവചിച്ചിരുന്നത്. എന്നാല്‍ അതിലും ഭീകരമായ തകര്‍ച്ചയാണ് ഐ.എം.എഫ് കാണുന്നത്. അടുത്ത സാമ്പത്തികവര്‍ഷം ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയില്‍ 9.6 ശതമാനം ഇടിവാണ് ലോകബാങ്ക് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ അവസ്ഥ മുന്‍ കാലങ്ങളെ അപേക്ഷിച്ച് വളരെ മോശമാണെന്നും ലോകബാങ്ക് പറയുന്നു. അതേസമയം അടുത്തവര്‍ഷം ആളോഹരി ആഭ്യന്തര ഉല്‍പ്പാദനം 2,030 ആയി ഇന്ത്യ ബംഗ്ലാദേശിനെ മറികടക്കുമെന്ന് ഐ.എം.എഫ് പറയുന്നു. 8.2 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
ഐ.എം.എഫിന്റെ ലോക സാമ്പത്തിക ഔട്ട്ലുക് പ്രകാരം 1990-91ലെ സാമ്പത്തികമാന്ദ്യത്തിനു ശേഷമുള്ള കടുത്ത പ്രതിസന്ധിയാണ് ഇന്ത്യ നേരിടുന്നത്. ദക്ഷിണേഷ്യയില്‍ കൊവിഡ് മൂലം വന്‍ തകര്‍ച്ച നേരിട്ട രാജ്യം ശ്രീലങ്ക കഴിഞ്ഞാല്‍ ഇന്ത്യയാണ്. ലോകത്ത് സ്പെയിന്, ഇറ്റലി എന്നിവ കഴിഞ്ഞാല്‍ സമ്പദ്വ്യവസ്ഥയില് വന്‍ ഇടിവുണ്ടായ മൂന്നാമത്തെ രാജ്യം ഇന്ത്യയാണ്. ചൈന ഒഴികെയുള്ള വികസ്വരരാജ്യങ്ങളില്‍ ഈവര്‍ഷം 5.7 ശതമാനം ഇടിവുണ്ടാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.