
തിരുവന്തപുരം: സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമിയെ കുറിച്ച് അഡ്വ. ബി.എ ആളൂര്‍ നടത്തിയ വെളിപ്പെടുത്തലില്‍ അന്വേഷണം ആരംഭിച്ചതായി പൊലിസ്. രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഗോവിന്ദച്ചാമിയുടെ മയക്കുമരുന്ന് മാഫിയ ബന്ധങ്ങളാണ് അന്വേഷണസംഘം അന്വേഷിക്കുക.
ഗോവിന്ദച്ചാമി മുംബൈയിലെ മയക്കുമരുന്ന് മാഫിയയുടെ ആളാണെന്നും അവരാണ് കേസ് നടത്തുന്നതെന്നും ബി.എ ആളൂര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍,
സംഭവദിവസം ഗോവിന്ദച്ചാമി മോഷണത്തിനായാണ് ശ്രമിച്ചത്. പ്രതി സൗമ്യയെ ബലാത്സംഗം ചെയ്തുവെന്നത് പൊലിസ് കെട്ടിച്ചമച്ചതാണെന്നും ആളൂര്‍ പറഞ്ഞു. കേസില്‍ ഹാജരായതില്‍ കുറ്റബോധമില്ലെന്നും ആളൂര്‍ പറഞ്ഞിരുന്നു.
ഈ പ്രസ്താവനയ്ക്കെതിരേ സൗമ്യയുടെ മാതാവും പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയടക്കം നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. പ്രസ്താവനയില്‍ അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
Comments are closed for this post.