
ഹൈദരാബാദ്: ബാഴ്സലോണയുടെ ക്ഷണം സ്വീകരിച്ച് കോമാന്റെ കോചിങ് ടീമിനൊപ്പം ചേരാന്‍ ഹൈദരാബാദ് എഫ്.സി പരിശീലകന് ആല്‍ബര്‍ട്ട് റോക്ക ടീം വിട്ടു. കഴിഞ്ഞ ദിവസമാണ് റോക്ക ക്ലബ് വിടുന്നതായി പ്രഖ്യാപിച്ചത്. ബാഴ്സലോണയുടെ പുതിയ പരിശീലകനായ റൊണാള്‍ഡ് കോമാന് അദ്ദേഹത്തിന്റെ സഹ പരിശീലകനായാണ് ആല്‍ബര്‍ട്ട് റോകയെ ബാഴ്സലോണയിലേക്ക് ക്ഷണിച്ചത്.
ഹൈദരാബാദിന് ബാഴ്സലോണ ഔദ്യോഗികമായി ട്വിറ്ററിലൂടെ നന്ദി പറഞ്ഞു. കോമാന്റെ പരിശീലക സംഘത്തിലെ ഫിറ്റ്നെസ് കോച്ചായാകും റോക പ്രവര്‍ത്തിക്കുക. റോകയും ഹൈദരബാദും തമ്മില്‍ കരാര്‍ റദ്ദാക്കിയാണ് റോക ബാഴ്സലോണയിലേക്ക് പോകുന്നത്. ഹൈദരാബാദ് എഫ്.സി പുതിയ പരിശീലകനനെ ഉടന്‍ കണ്ടെത്തും. നേരത്തെ അഞ്ച് വര്‍ഷത്തോളം ബാഴ്സലോണയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് റോക.