ആലുവ • നിരോധനത്തിന് പിന്നാലെ പോപുലര്‍ ഫ്രണ്ട് ശക്തികേന്ദ്രമായ ആലുവയിൽ കേന്ദ്ര സേനയെ വിന്യസിച്ചു. പ്രതിഷേധ സാധ്യത മുൻ നിർത്തി സി.ആര്‍.പി.എഫിന്റെ 60 അംഗ സംഘത്തെയാണ് ആലുവയില്‍ ക്രമസമാധാന പാലനത്തിനും സുരക്ഷയ്ക്കുമായി വിന്യസിച്ചിട്ടുള്ളത്.
അഞ്ച് ആര്‍.എസ്.എസ് നേതാക്കള്‍ക്ക് ആലുവയില്‍ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. ആലുവയിലെ ആര്‍.എസ്.എസ് കാര്യാലയം സ്ഥിതി ചെയ്യുന്ന ബാലസംസ്‌കാര കേന്ദ്രത്തിനും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആലുവയിലെ സംഘ് പരിവാര്‍ നേതാക്കളായ ജില്ലാ സംഘചാലക് സുന്ദരം ഗോവിന്ദ്, പറവൂര്‍ താലൂക്ക് ചുമതലക്കാരന്‍ എം. സുജിത്, ക്രീഡ ഭാരതി സംസ്ഥാന സെക്രട്ടറി പി.വി സജീവ്, വിഭാഗ് ശാരീരിക് പ്രമുഖ് സുധി, ഗോ സംരക്ഷണ സമിതി നേതാവ് രാമചന്ദ്രന്‍ എന്നിവര്‍ക്കാണ് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത്.
മൂന്ന് കേന്ദ്ര സേനാംഗങ്ങള്‍ വീതം ഇവരുടെ വസതിയിലും മൂന്ന് വീതം പേര്‍ ഇവര്‍ക്കൊപ്പവും സഞ്ചരിക്കും.
Comments are closed for this post.