2020 December 02 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആലറ്റില്‍ ഇടവക സുവര്‍ണ ജൂബിലി വര്‍ഷാഘോഷ സമാപനം

മാനന്തവാടി: ആലാറ്റില്‍ ഇടവകയില്‍ ഒരു വര്‍ഷം നീïു നിന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു. എം.ഐ ഷാനവാസ് എം.പി വൃക്ഷത്തൈ നട്ടു. സ്‌കൂള്‍ കെട്ടിടത്തിന്റെ തറക്കല്ലിടല്‍, സമാപന സമ്മേളന ഉദ്ഘാടനം എന്നിവയും മാര്‍ജോസ് പൊരുന്നേടം നിര്‍വഹിച്ചു. കോര്‍പറേറ്റ് മാനേജര്‍ ഫാ. പൊന്‍പാറക്കല്‍ ജോണ്‍ അധ്യക്ഷനായി. ബേബി ഓലിക്കല്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. അനിഷാ സുരേന്ദ്രന്‍, ബെന്നി ആന്റണി, വി.കെ ശശി കുമാര്‍, ലിസി ജോസ് എന്നിവരെ പിതാവ് പൊന്നാട അണിയിച്ചു ആദരിച്ചു. ഫാ. തോമസ് കുട്ടികാട്ടുകുന്നേല്‍, മാത്യു നെല്ലികുന്നേല്‍, ടോമി മഠതോട്ടത്തില്‍, ഷാജു കളപ്പുരക്കല്‍, ഡാര്‍ലി ചിറ്റടിയില്‍, അജീഷ് എടപ്പാട്ട്, അജോയ് കേളക്കാട്ടില്‍ നേതൃത്വം നല്‍കി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.