2022 May 25 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആലപ്പുഴ 79.69% മാവേലിക്കര 74.25%

ആലപ്പുഴ: വാക്കിനേക്കാള്‍, കല്ലേറിനേക്കാള്‍ മൂര്‍ച്ചയുള്ള ആയുധം ജനാധിപത്യത്തിന് ആലപ്പുഴയിലെയും മാവേലിക്കരയിലേയും ജനതവിധി എഴുതി. അഞ്ചു വര്‍ഷം ലോക്‌സഭയില്‍ തങ്ങളുടെ പ്രതിനിധി ആരെന്ന് നിശ്ചയിക്കാന്‍. ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങില്‍ രേഖപ്പെടുക്കിയത്. കൊടും വെയിലിലും ആലപ്പുഴയുടെ തീരദേശ മേഖലയില്‍ ഉള്‍പ്പടെ ആവേശം തെല്ലും ചോര്‍ന്നില്ല. ആലപ്പുഴയില്‍ 79.69 ശതമാനവും മാവേലിക്കരയില്‍ 74.25 ശതമാനവും പോളിങ് രേഖപ്പെടുത്തി. 2014 ല്‍ ആലപ്പുഴയില്‍ 78.86 ശതമാനവും മാവേലിക്കരയില്‍ 71.36 ശതമാനവുമായിരുന്നു പോളിങ്. ആലപ്പുഴയില്‍ ചേര്‍ത്തല നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. : 83.54 ശതമാനമാണ് പോളിങ്. കുറവ് കായംകുളത്തും (75.68)
. മാവേലിക്കരയില്‍ കുട്ടനാട് നിയമസഭാ മണ്ഡലത്തിലാണ് (76.20%) കൂടുതല്‍ ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തിയത്. 70.17 ശതമാനം വോട്ട് രേഖപ്പെടുത്തിയ ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തിലാണ് കുറവ്. പോളിങ് അവസാനിക്കുന്ന സമയമായ വൈകിട്ട് ആറ് കഴിഞ്ഞും ബൂത്തുകളില്‍ നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു. കായംകുളം ചേരാവള്ളിലെ 99 ാം നമ്പര്‍ ബൂത്തില്‍ രാത്രി 8.40 ന് ആണ് പോളിങ് അവസാനിച്ചത്. തീരദേശ മേഖലയില്‍ ഉള്‍പ്പടെ വോട്ടു ചെയ്യാന്‍ വോട്ടര്‍മാര്‍ ആവേശത്തോടെ എത്തി. കന്നി വോട്ടര്‍മാരില്‍ ഏറെയും വോട്ടു രേഖപ്പെടുത്തി. ഇനി ഒരു മാസത്തെ കാത്തിരുപ്പ്. വിധി മെയ് 23 അറിയാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News