
ആലപ്പുഴ: ആലപ്പുഴ, മാവേലിക്കര ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങള്‍, വി.വി പാറ്റ് എന്നിവയുടെ പരിശോധനയും കമ്മിഷനിങും നടത്തി. വോട്ടിങ് യന്ത്രങ്ങളില്‍ എല്ലാ സ്ഥാനാര്‍ഥികളുടേയും പേരും ചിഹ്നവും പതിപ്പിച്ച് വോട്ടിങിന് സജ്ജമാക്കുന്ന പ്രക്രിയയാണ് പൂര്‍ത്തിയാക്കിയത്. വോട്ടിങ് യന്ത്രങ്ങള്‍ സീല്‍ ചെയ്ത ശേഷം സ്ട്രോങ്ങ് റൂമുകളിലേക്ക് മാറ്റി.
ജില്ലാ കലക്ടര്‍ എസ്. സുഹാസ് വിവിധ കമ്മിഷനിങ് കേന്ദ്രങ്ങളിലെത്തി പുരോഗതി പരിശോധിച്ചതിനൊപ്പം വോട്ടിങ് യന്ത്രങ്ങളില്‍ മോക്ക് പോളും ചെയ്തു. 14 നിയമസഭാ മണ്ഡലങ്ങളിലേയും വോട്ടിങ് യന്ത്രങ്ങളുടെ സ്വീകരവിതരണ കേന്ദ്രങ്ങളില്‍ വെച്ചാണ് കമ്മിഷനിങ് നടത്തിയത്. ഓരോ കേന്ദ്രങ്ങളിലും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ വീതമുള്ള സംഘമാണ് വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ് നടത്തിയത്. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങളിലും മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ ചങ്ങനാശ്ശേരി, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍, കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം എന്നീ നിയമസഭാ മണ്ഡലങ്ങളിലുമാണ് വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ് പൂര്‍ത്തിയായത്. കോപ്പറേറ്റീവ് ജോയിന്റ് രജിസ്ട്രാര്‍ സുരേഷ് മാധവന്, ആലപ്പുഴ ആര്.ആര് ഡപ്യൂട്ടി കലക്ടര്‍ ശാന്തി എലിസബത്ത് തോമസ്, ആലപ്പുഴ സബ് കലക്ടര്‍ വി.ആര് കൃഷ്ണതേജ, ആലപ്പുഴ എല്‍.ആര് ഡപ്യൂട്ടി കലക്ടര്‍ പി.പി പ്രേമലത, ആലപ്പുഴ എല്‍.എ ഡപ്യൂട്ടി കലക്ടര്‍ ജി. ഉഷാകുമാരി, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ഒ. മീനാകുമാരിയമ്മ, കൊല്ലം ജോയിന്റ് രജ്സ്ട്രാര്‍ (ഓഡിറ്റ്) കൃഷ്ണകുമാര്‍ ഡി, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഷീല പണിക്കര്‍ കെ.പി, കോട്ടയം എല്‍.എ ഡപ്യൂട്ടി കലക്ടര്‍ വി. രാജാദാസ്, ചെങ്ങന്നൂര്‍ ആര്.ഡി.ഒ അലക്സ് ജോസഫ്, എ.ഡി.സി (ജനറല്‍) ആലപ്പുഴ അനിസ് ജി, കൊല്ലം ജില്ലാ പ്ലാനിങ് ഓഫിസര്‍ ബിജു വി.എസ്, പുനലൂര്‍ ഫോറസ്റ്റ് ഓഫിസര്‍ എസ്. ഉണ്ണികൃഷ്ണന്, കൊല്ലം എല്‍.എ ഡപ്യൂട്ടി കലക്ടര്‍ അലക്സ് പി. തോമസ് എന്നിവരാണ് യഥാക്രമം വിവിധ നിയമസഭാ മണ്ഡലങ്ങളുടെ ഉപവരണാധികള്. ഇവരുടെ നേതൃത്വത്തിലാണ് വി.വി പാറ്റ് വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ് ഇന്നലെ നടത്തിയത്.
Comments are closed for this post.