
ന്യുഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കേ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളി. ആറ് ബി.ജെ.പി സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകളാണ് സൂഷ്മപരിശോധനയില്‍ തള്ളിയത്. പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുന്നത് ആറ് മണിക്കൂര്‍ മനപ്പൂര്‍വം വൈകിപ്പിച്ചതാണ് തിരിച്ചടിക്ക് കാരണമായത്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 272 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ്. ആറ് സീറ്റുകളിലെ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതിനാല്‍ 266 സീറ്റുകളില്‍ മാത്രമേ ബി.ജെ.പിക്ക് മത്സരിക്കാനാകൂ. അതേസമയം സ്ഥാനാര്‍ഥികളുടെ പത്രിക തള്ളപ്പെടാന്‍ ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന് അമിത്ഷാ ആവശ്യപ്പെട്ടു. പാര്‍ട്ടിക്കുള്ളിലെ അട്ടിമറിയാണ് ആറ് സീറ്റുകള്‍ പാര്‍ട്ടിക്ക് നഷ്ടമാക്കിയതെന്ന സംശയവും ഉയരുന്നുണ്ട്.