2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആറളം ഫാം വര്‍ക്‌ഷോപ്പില്‍ കാട്ടാനയുടെ ആക്രമണം

പേരാവൂര്‍: കാട്ടാന ആക്രമത്തില്‍ ആറളം ഫാമില്‍ ഫാം വര്‍ക്ക്‌ഷോപ്പിന്റെ ഗേറ്റും തെങ്ങും നശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം.
വര്‍ക്ക്‌ഷോപ്പ് മുറ്റത്തുള്ള തെങ്ങും വാഴകളും കരിമ്പും നശിപ്പിച്ചു. സമീപത്തെ കാന്റീനില്‍ താമസിക്കുന്നവര്‍ പടക്കം പൊട്ടിച്ച് ആനകളെ തുരത്തിയതിനാല്‍ വര്‍ക്ക്‌ഷോപ്പിലെ വാഹനങ്ങള്‍ സുരക്ഷിതമായി. വലുതും ചെറുതുമായ പത്തോളം വാഹനങ്ങള്‍ വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്നു. കഴിഞ്ഞദിവസം ആറളം വനത്തില്‍ നിന്നു ആന മതില്‍ തകര്‍ത്ത് എത്തിയ കാട്ടാനക്കൂട്ടമാണ് ഫാമിനകത്ത് തമ്പടിച്ചത്. വനംവകുപ്പിന്റെ അനാസ്ഥയാണ് ആറളം ഫാമില്‍ കാട്ടാനകള്‍ തമ്പടിക്കാന്‍ കാരണമെന്നു ഫാം സെക്യൂരിറ്റി ഓഫിസര്‍ ശ്രീകുമാര്‍ പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.