2022 July 01 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ആര്‍.ബി.ഐ ഗവര്‍ണറുടെ പദവി ഉയര്‍ത്തണമെന്ന് രഘുറാം രാജന്‍

ന്യൂഡല്‍ഹി: കാബിനറ്റ് സെക്രട്ടറിക്കു തുല്യമായ പദവിയുള്ള ആര്‍.ബി.ഐ ഗവര്‍ണറുടെ പദവി അതിനു തുല്യമായി ഉയര്‍ത്തണമെന്ന് രഘുറാം രാജന്‍. ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് വിരമിക്കുന്നതിനു മുന്‍പായി നടത്തിയ പ്രസംഗത്തിലാണ് രഘുറാം രാജന്റെ അഭ്യര്‍ഥന.

ആര്‍.ബി.ഐക്ക് സ്വാതന്ത്ര്യം നല്‍കണമെന്ന കാര്യത്തിലാണ് പിന്നീട് രഘുറാം രാജന്‍ ഊന്നല്‍ നല്‍കിയത്. ഒരോ കാര്യത്തിലും ‘യെസ്’ അല്ലെങ്കില്‍ ‘നോ’ പറയാന്‍ ആര്‍.ബി.ഐക്ക് അധികാരമുണ്ടാവണമെന്നും രാജന്‍ പറഞ്ഞു. ആകസ്മികമായി വന്നുചേരാവുന്ന ബാധ്യതകളെപ്പറ്റിയും സാമ്പത്തിക പ്രതിസന്ധികളെപ്പറ്റിയും ജനപ്രതിനിധികളെ അറിയിച്ചാല്‍ അവര്‍ നീതിയുക്തമായി പ്രവര്‍ത്തിക്കാറുണ്ടോയെന്നും രാജന്‍ ചോദിച്ചു.

ഉര്‍ജിത്ത് പാട്ടേലാണ് രഘുറാം രാജന്റെ പിന്‍ഗാമി. രാജന്‍ ഞായറാഴ്ച ഒദ്യോഗികമായി രാജിവച്ചെങ്കിലും ചൊവ്വാഴ്ചയാണ് ഉര്‍ജിത്ത് സ്ഥാനമേല്‍ക്കുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.