2021 April 18 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആര്‍.ഡി.പിയുടെ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ലാപ്‌ടോപ്

ഐ.ടി ഹാര്‍ഡ്‌വെയര്‍ മൊബൈല്‍ നിര്‍മാണ കമ്പനിയായ ആര്‍.ഡി.പി ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ലാപ്‌ടോപ്പ് പുറത്തിറക്കി. 9,999 രൂപയാണ് ഇതിന് വിലയിട്ടിരിക്കുന്നത്. തെലങ്കാന ഐ.ടി മന്ത്രിയായ കെ.ടി രാമറാവുവാണ് ലാപ്‌ടോപ് ലോഞ്ച് ചെയ്തത്.

14.1 ഇഞ്ച് ഡിസ്‌പ്ലേയോട് കൂടിയ ആര്‍.ഡി.പി തിന്‍ബുക്ക് അള്‍ട്രാ സ്ലിം ലാപ്‌ടോപ്പ് വിന്‍ഡോസ് 10 ലാണ് പ്രവര്‍ത്തിക്കുന്നത്. 1.4 കിലോഗ്രാം ഭാരവും 2 ജി.ബി റാമുമാണ് ഇതിനുള്ളത്.

rdp_thinbook_ultra_1

മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബിവരെയാക്കി ഉയര്‍ത്താവുന്ന 32 ജിബി സ്റ്റോറേജുണ്ട്. 10000 എം.എ.എച്ച് ലി പോളിമര്‍ ബാറ്ററിയാണ് ഉള്ളത്. 8.5 മണിക്കൂര്‍ ബാറ്ററി ശേഷിയാണ് കമ്പനി അവകാശപ്പെടുന്നത്.

30000 മുതല്‍ 40000 ഡിവൈസുകള്‍ വരെ ഈ സാമ്പത്തികവര്‍ഷം വിറ്റഴിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ആര്‍.ഡി.പി മാനേജിങ് ഡയരക്ടര്‍ വിക്രം റെഡ്ലാപ്പള്ളി പറഞ്ഞു.

ലാപ്‌ടോപ്പ് ഡിസൈന്‍ ചെയ്തത് ഹൈദരാബാദിലും മാനുഫാക്ചറിങ് പ്രവര്‍ത്തനങ്ങള്‍ തായ് വാനിലുമാണ് നടന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.