
ചെന്നൈ:തമിഴ്നാട്ടിലെ ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കിയ തെരഞ്ഞെടുപ്പ് കമ്മിഷന് നടപടി ജനാധിപത്യ വിരുദ്ധമെന്ന് അണ്ണാ ഡി.എം.കെ ശശികല പക്ഷം. താന്വിജയിക്കരുതെന്നുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ ആഗ്രഹമാണ് തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ കാരണമെന്ന് സ്ഥാനാര്‍ഥി ടി.ടി.വി ദിനകരന് ആരോപിച്ചു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വന്‍തോതില്‍ പണമൊഴുക്കിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ആര്.കെ നഗറിലെ ഉപതെരഞ്ഞെടുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് റദ്ദാക്കിയത്.
തെരഞ്ഞെടുപ്പ് മാറ്റിവച്ച നടപടി തെറ്റാണ്. എന്താണ് ഇതിന് കാരണമെന്ന് അറിയില്ല. തങ്ങള്‍ മണ്ഡലത്തില്‍ പണം വിതരണം ചെയ്തിട്ടില്ലെന്നും ആദായനികുതി വക്കുപ്പ് പുറത്തുവിട്ട രേഖകള്‍ക്ക് ആധികാരികതയില്ലെന്നും ദിനകരന് പറഞ്ഞു.