2020 December 04 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആയുര്‍വേദ പാരാമെഡിക്കല്‍ കോഴ്‌സ്: സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം

ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ആയുര്‍വേദ പാരാ മെഡിക്കല്‍ കോഴ്‌സുകളുടെ (ആയുര്‍വേദ ഫാര്‍മസിസ്റ്റ്, ആയുര്‍വേദ തെറാപ്പിസ്റ്റ്, ആയുര്‍വേദ നഴ്‌സിങ്) സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളജുകളില്‍ നടക്കും. ഒരു വിഷയത്തിന് 110 രൂപയാണ് ഫീസ്. ഈ മാസം 23 വരെ ഫൈനില്ലാതെ ഫീസടയ്ക്കാം. 25 രൂപ ഫൈനോടുകൂടി 30 വരെ ഫീസടയ്ക്കാം. അപേക്ഷാഫോറം www.ayurveda.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷാഫീസ് ‘02100310198 Exam fees and other fees’ എന്ന ഹെഡ് ഓഫ് അക്കൗണ്ടില്‍ കേരളത്തിലെ ഏതെങ്കിലും സര്‍ക്കാര്‍ ട്രഷറിയില്‍ അടയ്ക്കാം. പൂരിപ്പിച്ച അപേക്ഷ വിദ്യാര്‍ഥി കോഴ്‌സ് പഠിച്ച സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് 30ന് വൈകിട്ട് അഞ്ച് വരെ സമര്‍പ്പിക്കാം. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസില്‍ നേരിട്ട് അപേക്ഷ സ്വീകരിക്കില്ല. പരീക്ഷാ ടൈംടേബിള്‍ എല്ലാ ആയുര്‍വേദ കോളജുകളിലും ആയുര്‍വേദ പാരാമെഡിക്കല്‍ സ്ഥാപനങ്ങളിലും വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.