കോഴിക്കോട്: സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ സന്നദ്ധ സേവന വിഭാഗമായ ആക്ടീവ് മെമ്പര്‍ ഫോര്‍ ലോയല്‍ ആക്ടിവിറ്റീസ്(ആമില) സമിതി നിലവില്‍ വന്നു. സംഘടനയുടെ കര്‍മപഥത്തില്‍ അര്‍പ്പണബോധത്തോടെ സ്വന്തം ജീവിതവിശുദ്ധി കാത്ത് സുക്ഷിക്കുന്നതോടൊപ്പം മറ്റുള്ളവര്‍ക്ക് മാതൃകയായി പ്രവര്‍ത്തകരുടെ ജീവിതം ചിട്ടപ്പെടുത്തുക എന്നതാണ് സമിതിയുടെ ലക്ഷ്യം. നാസര്‍ ഫൈസി കൂടത്തായ് (ചെയര്‍മാന്‍), സലിം എടക്കര (കണ്‍വീനര്‍), ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, അബ്ദു സമദ് പൂക്കോട്ടൂര്‍, മലയമ്മ അബൂബക്കര്‍ ഫൈസി, കെ.ഇ. മുഹമ്മദ് മുസ്‌ലിയാര്‍ ഇടുക്കി, അഹമ്ദ് തേര്‍ളായി, ഹാരിസ് ബാഖവി കമ്പളക്കാട് എന്നിവരാണ് സമിതി അംഗങ്ങള്‍. നാസര്‍ ഫൈസി കൂടത്തായിയുടെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഉമര്‍ ഫൈസി മുക്കം, കുട്ടി നാസര്‍ ദാരിമി, ഹംസ റഹ്മാനി, ഹാരിസ് ബാഖവി കമ്പളക്കാട് പ്രസംഗിച്ചു. സലിം എടക്കര സ്വാഗതം പറഞ്ഞു.
Comments are closed for this post.