
കണ്ടയ്്ന്മെന്റ് സോണിലുള്ളവര്‍ക്ക് അനുമതിയില്ല
ന്യൂഡല്‍ഹി: 25 മുതല്‍ ആരംഭിക്കുന്ന ആഭ്യന്തര വിമാന സര്‍വിസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കും വിമാനക്കമ്പനികള്‍ക്കുമായി കേന്ദ്ര വ്യോമയാന മന്ത്രാലയവും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും പുറപ്പെടുവിച്ചു വിശദമായ മാര്‍ഗരേഖയിലെ നിര്‍ദേശങ്ങള്‍.
യാത്രക്കാര്‍ അറിയാന്‍
ിരോഗവിവരം സംബന്ധിച്ച് സെല്‍ഫ് ഡിക്ലറേഷന്‍ നല്‍കണം. ഒരു പി.എന്‍.ആറില്‍ ഒന്നിലധികം യാത്രക്കാരുണ്ടെങ്കില്‍ എല്ലാവരും ഡിക്ലറേഷന്‍ നല്‍കണം
ിപ്രായം ചെന്നവര്‍, ഗര്‍ഭിണികള്‍, ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ യാത്ര ഒഴിവാക്കണം
ിഒരു ചെക്കിന്ബാഗും ഒരു ലഗേജുമാണ് അനുവദിക്കുക
ിവെബ് ചെക്കിന് ചെയ്ത് ബോര്‍ഡിങ് പാസെടുക്കണം. വെബ് ചെക്കിന് ചെയ്തവരെ മാത്രമേ ടെര്‍മിനലില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ
ി ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം. ആപ്പില്‍ റെഡ് സ്റ്റാറ്റസില്‍ വരുന്നവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല.
ി 14 വയസിന് താഴെയുള്ളവര്‍ക്ക് ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമല്ല
ി യാത്രക്കാര്‍ മാസ്ക് ധരിച്ചിരിക്കണം
ി രോഗവിവരങ്ങള്‍ മറച്ചുവച്ച് യാത്ര ചെയ്താല്‍ നിയമനടപടി നേരിടേണ്ടി വരും
ി വിമാനം പുറപ്പെടുന്ന സമയത്തിന് രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും യാത്രക്കാരന് വിമാനത്താവളത്തിലെത്തണം
വിമാനത്താവളത്തില്‍
ി വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുന്‍പേ യാത്രക്കാരെ വിമാനത്താവളത്തില്‍ പ്രവേശിപ്പിച്ച് തുടങ്ങൂ
ിടെര്മിനലിനുള്ളില് പ്രവേശിക്കും മുന്‍പ് തന്നെ യാത്രക്കാരെ തെര്‍മല്‍ പരിശോധനക്ക് വിധേയമാക്കും. ആരോഗ്യസേതു ആപ്പിലെ വിവരങ്ങളും പരിശോധിക്കും
ി തുടര്‍ന്ന് ബോഡിങ് പാസ് തിരിച്ചറിയല്‍ രേഖ തുടങ്ങിയവ കാണിച്ച് ടെര്‍മിനലില്‍ പ്രവേശിക്കണം
ി ബാഗേജ് ഡ്രോപ്പ് കൗണ്ടറില്‍ പി.എന്‍.ആര് കാണിക്കുക. ലഗേജ് നല്കുമ്പോള് പ്രിന്റഡ് റസീപ്റ്റിന് പകരം മൊബൈലിലേക്ക് ഇലക്ട്രോണിക് റസീപ്റ്റ് നല്‍കും
ി ഉപയോഗിച്ച ഗ്ലൗസുകള്‍ മാസ്കുകള്‍ തുടങ്ങിയവ ഉപേക്ഷിക്കുന്നത് നിര്‍ദിഷ്ട ഭാഗത്ത് മാത്രമായിരിക്കണം
ി ബോര്‍ഡിങ് ഗേറ്റിനടത്തുവച്ച് യാത്രക്കാര്‍ക്ക് വിമാനക്കമ്പനികള്‍ സുരക്ഷാ കിറ്റുകള്‍ വിതരണം ചെയ്യും
ി വിമാനത്താവളങ്ങളില്‍ എ.സി പ്രവര്‍ത്തിപ്പിക്കില്ല
വിമാനത്തില്‍
ി വിമാനത്തിനുള്ളില്‍ കയറും മുന്‍പും തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം
ി സാമൂഹിക അകലം ഉറപ്പാക്കി മാത്രമേ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കൂ
ി ശുചിമുറിയുടെ ഉപയോഗം പരമാവധി കുറക്കണം
ി വിമാനത്തിനുള്ളില്‍ പത്രങ്ങളും മാഗസിനുകളും നല്‍കില്ല
ി വിമാനത്തിനുള്ളില്‍ ഭക്ഷണം വിതരണം ചെയ്യില്ല. കൊണ്ടുവന്ന് വിമാനത്തിനുള്ളില്‍ വച്ച് കഴിക്കാനും പാടില്ല. വെള്ളം വിതരണം ചെയ്യും