2021 January 22 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആബി സ്‌കോളര്‍ഷിപ്പ്; 15വരെ അപേക്ഷിക്കാം

ആംആദ്മി ബീമ യോജന (ആബി) പദ്ധതിയുടെ 2016-17 വര്‍ഷത്തേക്കുളള സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 15 ആണെന്ന് ചിയാക് അറിയിച്ചു. അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍വഴി സ്വീകരിക്കും.
ആബി പോളിസി ഉടമയുടെ ഒന്‍പതു മുതല്‍ 12 വരെ (ഐ.ടി.ഐ ഉള്‍പ്പെടെ) ക്ലാസില്‍ പഠിക്കുന്ന രണ്ടു വിദ്യാര്‍ഥികള്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരാണ്.

അപേക്ഷാഫോം ചിയാക്കിന്റെ വെബ് സൈറ്റില്‍ (www.chiak.org) നിന്നോ അക്ഷയ കേന്ദ്രങ്ങളില്‍നിന്നോ ലഭിക്കും. അപേക്ഷാഫോം സ്‌കൂളിലെ പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തി ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങളിലൂടെ ഓണ്‍ലൈനായി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കണം. അപേക്ഷാ ഫോമിനു രണ്ട് രൂപയും ഡാറ്റാ എന്‍ട്രി ഫീസായി 15 രൂപയും നല്‍കണം.
കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്കും വീണ്ടും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും തൊട്ടടുത്ത അക്ഷയ കേന്ദവുമായി ബന്ധപ്പെടണം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.