ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
ആപ്പ് നിരോധനം ഡബ്ല്യു.ടി.ഒ ചട്ടങ്ങള്‍ക്ക് എതിരെന്ന് ചൈന
TAGS
ബെയ്ജിങ്: 118 ചൈനീസ് ആപ്പുകള്‍ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ലോക വ്യാപാര സംഘടന(ഡബ്ല്യു.ടി.ഒ)യുടെ ചട്ടങ്ങള്‍ക്ക് എതിരെന്ന് ചൈന. ഇത് ഇന്ത്യയില്‍ ഈ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്കോ ചൈനയിലെ ബിസിനസുകാര്‍ക്കോ ഗുണം ചെയ്യില്ലെന്നും ചൈന വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ചയാണ് പബ്ജി ഗെയിമുള്‍പ്പെടെ ഇന്ത്യയില്‍ നിരോധിച്ചത്. യു.എസിന്റെ സമ്മര്‍ദം മൂലമാണ് ഇന്ത്യ ആപ്പുകള്‍ നിരോധിച്ചതെന്ന് പറഞ്ഞ ചൈനീസ് വക്താവ് ഹുവ ചുന്‍യിങ് ഇന്ത്യയുടെ മഹാനായ കവിയായ ടാഗോര്‍ ചൈനയില്‍ വളരെ പ്രശസ്തനാണെന്നും ഇന്ത്യയുടെ യോഗയ്ക്കും ഡങ്കല്‍ പോലുള്ള സിനിമകള്‍ക്കും ചൈനയില്‍ വലിയ സ്വീകാര്യതയാണെന്നും കൂട്ടിച്ചേര്‍ത്തു.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.