2020 September 21 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആപത്തില്‍ കൈത്താങ്ങായി കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ആംബുലന്‍സ്

കണ്ണൂര്‍: സംസ്ഥാനത്ത് ആദ്യമായി കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ആംബുലന്‍സ് സര്‍വിസ് പ്രവര്‍ത്തനമാരംഭിച്ചു. കണ്ണൂര്‍ എയ്ഞ്ചല്‍സും ലുബ്‌നാഥ്ഷാ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായാണ് 24 മണിക്കൂര്‍ സേവന സൗകര്യവുമായി ആംബുലന്‍സ് തുടങ്ങിയത്. പലഘട്ടങ്ങളിലും ടാക്‌സിയോ ആംബുലന്‍സോ ലഭിക്കാതെ രോഗികള്‍ ദുരിതം പേറുന്ന സ്ഥിതിയാണ് നേരത്തെ റെയില്‍വേ സ്‌റ്റേഷനില്‍ ഉണ്ടായിരുന്നത്. ഒരുവര്‍ഷം മുമ്പ് നല്‍കിയ നിര്‍ദേശം റെയില്‍വേ പാലക്കാട് ഡിവിഷന്‍ മാനേജറുടെ അനുമതിയോടെ നടപ്പിലുകയായിരുന്നു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പി.കെ ശ്രീമതി എം.പി സര്‍വിസ് ഉദ്ഘാടനം ചെയ്തു. കണ്ണൂരിന്റെ കാര്യത്തില്‍ റെയില്‍വേ പുലര്‍ത്തുന്ന സമീപനം അഭിനന്ദനാര്‍ഹമാണെന്ന് പി.കെ ശ്രീമതി എം.പി പറഞ്ഞു. രണ്ടുവര്‍ഷത്തിനുള്ളില്‍ നാലാം പ്ലാറ്റ് ഫോം നിര്‍മിക്കുമെന്നും എം. പി പറഞ്ഞു.
ട്രസ്റ്റ് ചെയര്‍മാന്‍ പി ഷാഹിന്‍ അധ്യക്ഷനായി. സ്റ്റേഷന്‍ മാനേജര്‍ എം.കെ ശൈലേന്ദ്രനും ടി.വി സുരേഷ് കുമാറും ചേര്‍ന്ന് ആംബുലന്‍സ് സ്വീകരിച്ചു. പാലക്കാട് ഡിവിഷന്‍ മാനേജര്‍ നരേഷ് ലാല്‍വാനി, ആര്‍ടി.ഒ സി മോഹനന്‍ നമ്പ്യാര്‍ മുഖ്യപ്രഭാഷണം നടത്തി.
മേയര്‍ ഇ.പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ഡോ. സുല്‍ഫിക്കര്‍ അലി, സി.വി ദീപക്, സാഗര്‍ ചൗധരി, കെ.ടി ശശി, രജിത്ത് രാജരത്‌നം സംസാരിച്ചു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.