2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആന്‍ഡ്രോയിഡില്‍ നിന്ന് കോണ്‍ടാക്റ്റുകള്‍ എങ്ങനെ ഐ.ഒ.എസിലേക്ക് മാറ്റാം?

ഫോണ്‍ മാറുമ്പോഴും സിം മാറുമ്പോഴുമുള്ള പ്രധാന പ്രശ്‌നമാണ് കോണ്‍ടാക്റ്റ് നമ്പറുകള്‍. ഫോണ്‍ നഷ്ടപ്പെടുമ്പോള്‍ കോണ്‍ടാക്റ്റ് നമ്പറുകള്‍ നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാവാറുണ്ട്. ഓപ്പറേറ്റിങ് സിസ്റ്റം മാറിയാല്‍ പോലും നിങ്ങളുടെ കോണ്‍ടാക്റ്റ് നമ്പറുകള്‍ അതുപോലെ ലഭിക്കാന്‍ വഴികളുണ്ട്. ആന്‍ഡ്രോയിഡ് ഫോണിലുള്ള കോണ്‍ടാക്റ്റ് നമ്പറുകള്‍ ഐ ഫോണില്‍ ലഭിക്കാന്‍ എന്തൊക്കെ ചെയ്യാമെന്നു നോക്കാം.

ജിമെയില്‍ സിങ്ക്

നിങ്ങള്‍ ഒരു ആന്‍ഡ്രോയിഡ് യൂസറാണെങ്കില്‍, ഒരു ജിമെയില്‍ അക്കൗണ്ടുമുണ്ടാവും. നിങ്ങളുടെ കോണ്‍ടാക്റ്റുകളെല്ലാം സിങ് ചെയ്യാന്‍ ജിമെയില്‍ സഹായിക്കും. ഇതിനായി Settings > Accounts > Google > Sync Contacts സെറ്റ് ചെയ്യുക.

ഇതു ചെയ്താല്‍ ഐ ഫോണില്‍ Settings> Mail, Contacts>Add Account തെരഞ്ഞെടുക്കുക.

അവസാനം, നിങ്ങളുടെ കോണ്‍ടാക്റ്റ് നമ്പറുകള്‍ സിങ്ക് ചെയ്യേണ്ട അക്കൗണ്ട് സൈന്‍ ഇന്‍ ചെയ്യുക.

കോണ്‍ടാക്റ്റ് ആപ്പ് ഉപയോഗിക്കാം

ആന്‍ഡ്രോയിഡ് ഫോണിലെ ഏതെങ്കിലും ഒരു കോണ്‍ടാക്റ്റ് ആപ്പ് തുറന്ന് Import/Export ഒപ്ഷന്‍ തെരഞ്ഞെടുക്കുക. ശേഷം VCF ഫയലിലേക്ക് എക്‌സ്‌പോര്‍ട്ട് ചെയ്യുക. ഈ കോണ്‍ടാക്റ്റുകള്‍ ഐ ഫോണില്‍ ഇംപോര്‍ട്ട് ചെയ്യാനാവും.

Move to iOS ആപ്പ്

ആപ്പിളിന്റെ സ്വന്തം ആപ്പായ Move to iOS പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുക. ഇതുപയോഗിച്ച് എളുപ്പത്തില്‍ ഐഫോണിലേക്ക് കോണ്‍ടാക്റ്റുകള്‍ ട്രാന്‍ഫര്‍ ചെയ്യാം.

ഈ ആപ്പിക്കേഷന്‍ തുറക്കുമ്പോള്‍ ‘Apps and Data’ എന്ന വിന്‍ഡോ തുറന്നുവരും. ഇതില്‍ ‘Move Data from Android’ സെലക്ട് ചെയ്യുക. ഇതിലെ ടേംസ് ആന്റ് കണ്ടീഷന്‍സ് അഗ്രി ചെയ്താല്‍ പത്തക്ക കോഡ് കാണിക്കും. ഇതുപയോഗിച്ച് ആന്‍ഡ്രോയിഡ് ഫോണിനെ കണക്റ്റ് ചെയ്യാം. ഇതോടെ നിങ്ങള്‍ക്കു വേണ്ട കോണ്‍ടാക്റ്റുകള്‍ മൂവ് ചെയ്യാനാവും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.