2020 October 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആന്ധ്രയില്‍ ചെറുതോണി മറിഞ്ഞ് 13 മരണം

അമരാവതി: ആന്ധ്രാപ്രദേശില്‍ ചെറുതോണി പുഴയില്‍ മറിഞ്ഞ് 13 പേര്‍ മരിച്ചു. കാണാതായ നാലുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
അനന്തപുറമു ജില്ലയില്‍ ഗുണ്ടക്കലിനടുത്താണ് സംഭവം. ഗ്രാമത്തില്‍ ഒരു ആഘോഷപരിപാടിയില്‍ പങ്കെടുത്തു മടങ്ങവെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ആറുപേര്‍ കുട്ടികളും അഞ്ചുപേര്‍ സ്ത്രീകളുമാണ്. അപകടത്തില്‍പെട്ടവരെല്ലാം ഒരേ കുടുംബത്തില്‍പെട്ടവരാണെന്നത് പൊലിസ് പറഞ്ഞു. അമിതഭാരത്തെ തുടര്‍ന്നാണ് തോണി മറിഞ്ഞതെന്നാണ് കരുതുന്നത്.
സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു അടിയന്തരമായ രക്ഷാപ്രവര്‍ത്തനത്തിന് ജില്ലാ കലക്ടര്‍ക്കും പൊലിസ് സുപ്രണ്ടിനും നിര്‍ദേശം നല്‍കി.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.