പാലക്കാട്: കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലത്തൂരിലെ ഇടതുസ്ഥാനാര്‍ഥി പി.കെ ബിജുവിന് ഒറ്റ വോട്ടുപോലും ലഭിക്കാത്ത തോട്ടം മേഖലയായ നെല്ലിയാമ്പതിയിലെ ആനമട (മൂന്നാം വാര്‍ഡ് ) ഇത്തവണയും കോണ്‍ഗ്രസിന് ചരിത്രവിജയം സമ്മാനിച്ചു.കോണ്‍ഗ്രസിലെ പാപ്പാത്തിയാണ് ഇത്തവണ ഇവിടെ ജയിച്ചുകയറിയത്. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് തുടങ്ങിയതു മുതല്‍ കോണ്‍ഗ്രസിന്റെ കൈവിടാത്ത വാര്‍ഡാണിത്.
ആകെ 131 വോട്ടര്‍മാരാണ് ഈ വാര്‍ഡിലുള്ളത്. ഇത്തവണ 87 പേര്‍ വോട്ടുകള്‍ ചെയ്തു. കോണ്‍ഗ്രസിന് 45 വോട്ട് ലഭിച്ചപ്പോള്‍ സി.പി.ഐക്ക് 31 വോട്ടും ബി.ജെ.പിക്ക് 11 വോട്ടും കിട്ടി. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് ഒരു വോട്ടുപോലും കിട്ടാതിരുന്നത് സംസ്ഥാനതലത്തില്‍ത്തന്നെ ചര്‍ച്ചയായിരുന്നു. മുന്‍പ് തോട്ടം തൊഴിലാളികള്‍ക്കിടയില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന് മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ ഉപ്പെടെയുള്ള നേതാക്കള്‍ നേതൃത്വം നല്‍കിയിരുന്ന കാര്യം ഇവിടത്തെ തൊഴിലാളികളുടെ ഓര്‍മയിലുണ്ട്.
Comments are closed for this post.