2020 November 26 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആധാര്‍ എന്റോള്‍മെന്റ് മൊബൈല്‍ യൂനിറ്റിന് തുടക്കമാകുന്നു

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അക്ഷയയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ മെഡിക്കല്‍ ഓഫിസുമായി സഹകരിച്ച് ജില്ലയിലെ കിടപ്പിലായ രോഗികള്‍ക്കായുള്ള ആധാര്‍ എന്റോള്‍മെന്റ് മൊബൈല്‍ യൂനിറ്റിന് തുടക്കമാകുന്നു. ജില്ലയില്‍ കിടപ്പിലായ മൊത്തം 9000ത്തില്‍പ്പരം പേരുണ്ടെന്നാണ് തദ്ദശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ വിവിധ ഘട്ടങ്ങളിലായി ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, അക്ഷയ, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ആശാവര്‍ക്കര്‍മാര്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കേന്ദ്രങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. കോഴിക്കോട് അസി. കലക്ടര്‍ ഇമ്പശേഖര്‍ നേതൃത്വം നല്‍കുന്ന പദ്ധതി 26ന് വെള്ളിമാട്കുന്ന് ഓള്‍ഡ് ഏജ് ഹോമിലെ അന്തേവാസികള്‍ക്കുള്ള ആധാര്‍ എന്റോള്‍മെന്റ് നടത്തിക്കൊണ്ട് തുടക്കം കുറിക്കും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.