
കോവളം: ആധാരമെഴുത്ത് തൊഴില്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആധാരമെഴുത്ത് അസോസിയേഷന് നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്കും ധര്‍ണയും ജില്ലയില്‍ ആരംഭിച്ചു. വിവിധ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
സമരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ തൊഴിലാളികളെയും ഓള് കേരള ഡോക്യുമെന്റ് ആന്റ് സ്ക്രൈബ്സ് അസോസിയേഷനുവേണ്ടി ജില്ലാ പ്രസിഡന്റ് ശാസ്തമംഗലം എ.റ്റി.അനില്‍മേനോന്‍, ജില്ലാ സെക്രട്ടറി വെങ്ങാനൂര്‍ ലാല്‍, സമരസമിത ചെയര്മാന് നേമം ഭുവനചന്ദ്രന്, കണ്‍വീനര്‍ ചാല ശ്രീവല്ലഭന് എന്നിവര്‍ അഭിവാദ്യം ചെയ്തു. സമരം വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് സമാപിക്കും. ഒക്ടോബര്‍ മൂന്നിന് സെക്രട്ടറിയേറ്റ് നടയില്‍ ധര്‍ണ നടത്തുമെന്നും ജില്ലയിലെ ആധാരമെഴുത്ത് ഓഫീസുകള്‍ക്ക് അന്ന് അവധിയായിരിക്കുമെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു.