
ഡെലവയര്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ തുടക്കത്തിലേ വിജയ പ്രതീക്ഷയുമായി ജോ ബൈഡന്. വോട്ടെണ്ണല്‍ പ്രാഥമിക ഘട്ടം പൂര്‍ത്തിയായപ്പോള്‍ വിജയം സുനിശ്ചിതമാണെന്നായിരുന്നു അദ്ദേഹം സ്വദേശത്ത് പ്രവര്‍ത്തകരോട് പറഞ്ഞത്. ജന്മനാട്ടില് ബൈഡന് വിജയിക്കുകയും ചെയ്തു. വോട്ടെണ്ണല്‍ പൂര്‍ത്തിയാകും വരെ ക്ഷമയോടെ കാത്തിരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
അതേസമയം, ഒഹായോ, ഫ്ളോറിഡോ തുടങ്ങിയ സംസ്ഥാനങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നിലനിര്‍ത്തിയതും ടെക്സസില്‍ പ്രതീക്ഷിച്ച വിജയം നേടാത്തതും ഡെമോക്രാറ്റിക് പാര്‍ട്ടിയെ ഞെട്ടിച്ചു.
ഒടുവില്‍ ലഭിച്ച ഇലക്ട്രറല്‍ വോട്ടുകളില്‍ 215 എണ്ണം ബൈഡന് നേടിയപ്പോള്‍ 171 എണ്ണം മാത്രമേ ട്രംപിന് നേടാനായുള്ളൂ. ജോര്‍ജിയ, മിഷിഗണ്‍, പെന്‍സില്‍ വാനിയ തുടങ്ങിയ കൂടുതല്‍ ഇലക്ട്രറല്‍ വോട്ടുകളുള്ള സംസ്ഥാനങ്ങളില്‍ ട്രംപ് ലീഡ് നേടി മുന്നേറുന്നതും ആദ്യഘട്ട വോട്ടെണ്ണലില്‍ കാണാനായി. 2016 ല്‍ 306 ഇലക്ട്രറല്‍ വോട്ടുകള്‍ നേടിയാണ് ട്രംപ് ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തിയത്.