
തിരുവനന്തപുരം: വിറക് ശേഖരിക്കാന്‍ പോയ ആദിവാസി വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. വിതുര കല്ലാര്‍ മൊട്ടമൂട് ആദിവാസി സെറ്റില്‍മെന്റില്‍ മല്ലന്‍കാണി (67) ആണ് മരിച്ചത്. വിറകുകളും പരമ്പരാഗത രീതിയില്‍ മീന്‍ പിടിക്കുന്നതിന് ഉപയോഗിക്കുന്ന ആയത്തെങ്ങിന്റെ ഈര്‍ക്കിലും ശേഖരിക്കുവാന്‍ വനത്തിലേക്ക് പോയ ഇയാള്‍ മൂന്ന് ദിവസമായിട്ടും തിരിച്ചെത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന് കോളനി നിവാസികള്‍ നടത്തിയ തിരച്ചിലിലാണ് ഏലപ്പാറ വനത്തിനുള്ളില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. ഭാര്യ: ചെല്ലമ്മ. മക്കള്‍: വിജയകുമാര്‍, രാമന്.